റോയ് വർഗീസ്, ഇലവുങ്കൽ മുണ്ടിയപ്പള്ളി
ജനങ്ങളാണ് വി.വി.ഐ.പി.കൾ എന്ന വസ്തുത ജനപ്രതിനിധികളും മന്ത്രിമാരും മനസ്സിലാക്കണം. നിയമങ്ങൾ അനുസരിക്കാനും ശിക്ഷകളും പിഴകളും ഏറ്റുവാങ്ങാനും എല്ലാവരും തയ്യാറാകണം. എല്ലാ ഇന്ത്യൻ പൗരരും നിയമത്തിനു വിധേയരാണെന്നും തുല്യരാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു. മോട്ടോർവാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് മോട്ടോർവാഹന നിയമം ലംഘിക്കുന്നവർക്കെതിരേ പിഴശിക്ഷ ഈടാക്കാനുള്ള നടപടിക്രമങ്ങൾ പൂത്തിയാക്കിക്കഴിഞ്ഞു.
എന്നാൽ, മന്ത്രിമാർക്ക് വേഗനിയന്ത്രണമില്ലെന്ന ഗതാഗതവകുപ്പ് മന്ത്രിയുടെ പ്രസ്താവന വായിക്കാൻ കഴിഞ്ഞു. മന്ത്രിക്ക് ഇങ്ങനെ ഒരു പ്രസ്താവന നടത്താൻ എങ്ങനെ കഴിയും. ജനങ്ങളാണ് വി.വി.ഐ.പി.കളെന്ന വസ്തുത തിരിച്ചറിയാത്തതുകൊണ്ടാണോ ഇതിന് മുതിർന്നത്. ഇന്ത്യൻ പൗരരെ വെല്ലുവിളിക്കുകയും വിഡ്ഢികളാക്കുകയും ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ അവസാനിപ്പിച്ചുകൂടേ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..