ഡി. സുധീന്ദ്ര ബാബു, താഴംതെക്ക്, ചാത്തന്നൂർ
സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും കിട്ടാനായി അക്ഷയകേന്ദ്രങ്ങളിൽ കാത്തുകിടന്ന് ദുരിതമനുഭവിക്കുന്ന വയോജനങ്ങളോട് അനുതാപം രേഖപ്പെടുത്തുന്ന മാതൃഭൂമിയുടെ മുഖപ്രസംഗത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തട്ടെ. മുതിർന്നപൗരന്മാരോട് അല്പമെങ്കിലും കരുണയുണ്ടെങ്കിൽ ഇപ്പോഴത്തെ സംവിധാനം പൊളിച്ചെഴുതുകതന്നെ വേണം.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ജീവൻ പ്രമാൺ എന്ന സംവിധാനം ഇവിടെയും ബാധകമാക്കിയാൽ പ്രശ്നം പരിഹരിക്കാനാവും. ജീവൻ പ്രമാൺ മുഖേന അക്ഷയകേന്ദ്രങ്ങൾക്കുപുറമേ മറ്റ് അംഗീകൃത കംപ്യൂട്ടർ സ്ഥാപനങ്ങൾ വഴിയും ലൈഫ് സർട്ടിഫിക്കറ്റ് നൽകാം. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വീട്ടിലിരുന്നും സാക്ഷ്യപത്രം നൽകാം. ഒരാളുടെ ഫോണിൽ സ്ഥാപിച്ചിട്ടുള്ള ആപ്പ് ഉപയോഗിച്ച് പലരുടെയും സർട്ടിഫിക്കറ്റ് നൽകാനാവുമെന്നതിനാൽ അയൽക്കാരനെയും സഹായിക്കാനാകും. ഫോട്ടോയും ആധാറും ഉപയോഗിക്കുന്നതിനാൽ തെറ്റായ സാക്ഷ്യപത്രം നൽകാൻ ആർക്കും കഴിയുകയുമില്ല. അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..