സജി മാത്യു, പടിക്കപ്പറമ്പിൽ, ഏമ്പേറ്റ്
സനാതനമൂല്യങ്ങളുടെ സംഹിതയായി ഭരണഘടനയെ സമീപിക്കണമെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ് നൽകുന്ന മുന്നറിയിപ്പ് സമകാലിക ഇന്ത്യയിൽ അത്യന്തം പ്രാധാന്യമർഹിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനഘടന ‘ഭൂരിപക്ഷം’ എന്ന സാങ്കേതികതയുടെ തേരോട്ടത്തിൽ പരിക്കേൽക്കപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വലിയൊരു സാക്ഷരതാ പ്രവർത്തനത്തിന്റെ അനിവാര്യതയിലേക്ക് ഇത് വിരൽചൂണ്ടുന്നു. നിരന്തരമായ ആശയസംവാദങ്ങളും ചർച്ചകളും നടക്കേണ്ടതുണ്ട്. സമാനതകളില്ലാത്ത ബഹുസ്വര ഇന്ത്യൻ സമൂഹത്തിൽ ഭരണഘടന ഒരു വിശുദ്ധഗ്രന്ഥമായിത്തന്നെ സംരക്ഷിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..