അഭിലാഷ് ജി.ആർ., കൊല്ലം
മതവിദ്വേഷ പ്രസംഗങ്ങളും പ്രവർത്തനങ്ങളും സ്വമേധയാ കേസെടുക്കേണ്ട ഒന്നാണെന്നും പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശംനൽകിയ സുപ്രീംകോടതിതീരുമാനം സ്വാഗതാർഹമാണ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പ്രാഥമികമൂല്യങ്ങൾക്ക് വിരുദ്ധമായ ഏതുപ്രവർത്തനവും ഭരണഘടനാ വിരുദ്ധമായിക്കണ്ട് കർശനമായ ശിക്ഷ നടപ്പാക്കേണ്ട രാജ്യംതന്നെയാണ് നമ്മുടേത്.
‘നാനാത്വത്തിൽ ഏകത്വം’ എന്ന രാജ്യത്തിന്റെ ആപ്തവാക്യത്തിന് വ്യതിചലനമുണ്ടാക്കുന്ന പ്രവൃത്തികൾ രാജ്യത്തിന്റെ അഖണ്ഡതയെത്തന്നെ ബാധിക്കുമെന്നാണ് കോടതിനിരീക്ഷണം. ഏതൊരാൾക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും എല്ലാവർക്കും തുല്യനീതിയും എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഈ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..