കെ.എ. സോളമൻ, എസ്. എൽ.പുരം
കൂടിയ വേഗം, കൃത്യത, ഓട്ടോമേഷൻ, സംഭരണം, ആക്സസ് എളുപ്പം, മൾട്ടിടാസ്കിങ്, ഡേറ്റയെക്കുറിച്ചുള്ള മികച്ച ധാരണ, കുറഞ്ഞ ചെലവ് എന്നിവയാണ് കംപ്യൂട്ടർവത്‌കരണത്തിന്റെ പ്രയോജനങ്ങൾ. എന്നാൽ, ക്ഷേമനിധി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്ങിന് ഇവയൊന്നും ബാധകമല്ല. അക്ഷയകേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ കാരണം 35,35,152 സംസ്ഥാന പെൻഷൻകാർ നിർബന്ധിത ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിൽ പരാജയപ്പെട്ടു. ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാൻ ഈ കേന്ദ്രങ്ങൾക്ക് കഴിയുന്നില്ല.
ആകെയുള്ള 64,62,402 ഗുണഭോക്താക്കളിൽ 29,27,250 പേർ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. ബാക്കിയെല്ലാവരും തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ പരക്കംപായുന്നു. നിലവിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കുന്ന സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നുംചെയ്യാൻ കഴിയില്ലേ.
കേരളത്തിലെ കംപ്യൂട്ടർവത്‌കരണം ജീവിതനിലവാരം ഉയർത്താൻ വേണ്ടിയല്ല, മറിച്ച് പ്രായമായവരെയും വികലാംഗരെയും നെട്ടോട്ടമോടിക്കാൻ വേണ്ടിയാണോ എന്ന് സംശയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..