എന്തിനീ പ്രഹസനം


1 min read
Read later
Print
Share

സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി

താനൂർ ബോട്ടപകടത്തിന്റെ സാങ്കേതികവശങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ കമ്മിഷനും കൂടാതെ പോലീസ് അന്വേഷണവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കയാണല്ലോ. ഈ ദുരന്തത്തിന്‌ മുഖ്യകാരണമായത്, അനുവദിച്ചതിൽക്കൂടുതൽ ആളുകൾ ബോട്ടിൽക്കയറിയതാണ്. നിബന്ധനകൾ കൃത്യമായി പാലിക്കാതെ ലൈസൻസും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നൽകുന്നതും ബോട്ടപകടങ്ങൾക്ക്‌ കാരണമാകാം.

ഇത്തരം ക്രമക്കേടുകൾ നടത്തുന്നവർക്ക് അർഹമായ ശിക്ഷ കൊടുക്കുകതന്നെ വേണം. അശ്രദ്ധകൊണ്ടും അനാസ്ഥകൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾക്കുശേഷം കമ്മിഷനെവെച്ച്‌ വൻതുക പാഴാക്കുന്നതുകൊണ്ട് പ്രയോജനമെന്ത്? മാസങ്ങൾ നീളുന്ന അന്വേഷണത്തിനുശേഷം ഇവർ നൽകുന്ന നൂറുകണക്കിന്‌ പേജുള്ള റിപ്പോർട്ടുകൾ ആരാണ്‌ പഠിക്കുക? കമ്മിഷൻ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. രാസവസ്തുക്കൾ കലർന്ന മത്സ്യം കഴിച്ച് സംസ്ഥാനത്ത് പലർക്കും അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നുണ്ട്. അനുയോജ്യമായ നടപടികൾ എടുക്കുകയല്ലേ വേണ്ടത്? അല്ലാതെ ഇതുമൂലം ചിലർ മരിക്കുന്നതുവരെ കാത്തിരുന്നിട്ട്, ഗവേഷണം നടത്താൻ കമ്മിഷനെ വെക്കണോ?

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..