ലഹരിമാഫിയ തഴച്ചുവളരുന്നു


1 min read
Read later
Print
Share

എ.വി. ജോർജ് എഴിക്കാത്ത്, തിരുവല്ല

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന്റെ പിന്നിലെ യഥാർഥ പ്രതി ‘ലഹരി’യാണ്. കേരളത്തിലെ സമൂഹത്തെയാകമാനം ലഹരി പുതിയപുതിയ രൂപത്തിലും ഭാവത്തിലും കീഴടക്കുകയാണ്. അധികാരത്തിന്റെ തണലിൽ ലഹരിമാഫിയ തഴച്ചുവളരുന്നു. സിനിമാലോകത്തും വിദ്യാർഥിലോകത്തും എന്തിനധികം കുട്ടികളെ നേർവഴിക്കു നടത്തേണ്ട അധ്യാപകലോകത്തും ഇപ്പോൾ ലഹരി എത്തിക്കഴിഞ്ഞു. എല്ലാ രാഷ്ട്രീയപ്പാർട്ടികളും ലഹരി മാഫിയകളുമായിട്ടുള്ള ബന്ധങ്ങൾ വിച്ഛേദിക്കണം, അവരുടെ ഫണ്ട്‌ തിരസ്കരിക്കണം. പാർട്ടികൾ അവർക്ക് അഭയകേന്ദ്രമാകരുത്. അടുത്ത തലമുറയ്ക്കുവേണ്ടി ഒരു ‘ലഹരി കേരളം’ സൃഷ്ടിക്കരുത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..