ശ്രീലകം വിശ്വനാഥ്, ആലപ്പുഴ
അദാലത്തിനിടെ കൈക്കൂലി വാങ്ങിയ വില്ലേജ് ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. ജനങ്ങളുടെ നാളിതുവരെ തീർപ്പുകല്പിക്കാൻ കഴിയാതിരുന്ന വിഷയങ്ങളാവുമല്ലോ സ്വാഭാവികമായും അദാലത്തുകളിൽ വരുന്നത്. ഏതെങ്കിലും രീതിയിൽ ഇരുകക്ഷികളുടെയും ധാരണകളുടെ അടിസ്ഥാനത്തിൽ ചെറുതോ വലുതോ ആയ വിഷയങ്ങളുടെ പരിഹാരമാർഗങ്ങൾ ആരാഞ്ഞ് കണ്ടെത്തുകയാണ് അദാലത്തുകളിൽ ചെയ്യുന്നത്. അവിടെയും കൈക്കൂലിയുടെ ഭൂതാവേശം സാധാരണജനങ്ങളെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് അടിമയാക്കുകയാണ്. തങ്ങൾ ചെയ്യുന്ന ജോലിക്ക് സർക്കാരിന്റെ ശമ്പളം കൃത്യമായി ലഭിക്കുന്ന വകുപ്പുകളാണെങ്കിൽപ്പോലും വില്ലേജ് ഓഫീസ്, രജിസ്‌ട്രേഷൻ ഓഫീസ്, ആർ.ടി.ഒ. ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോഴും കൈക്കൂലിമുക്തമായിട്ടില്ല. സർക്കാർതലത്തിൽ ശക്തമായ നടപടികളുണ്ടായാൽമാത്രമേ ഉദ്യോഗസ്ഥർക്കിടയിലെ മാരകമായ ഈ അർബുദബാധയ്ക്ക് ശമനമുണ്ടാവൂ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..