കേരകർഷകരുടെ പ്രശ്‌നങ്ങൾ


1 min read
Read later
Print
Share

കെ.ബ്രഹ്മദത്തൻ, മറവഞ്ചേരി കിഴക്കേടത്ത് മന, വടക്കാഞ്ചേരി

കൃഷിവകുപ്പ് മുഖേന പച്ചത്തേങ്ങ സംഭരണത്തെപ്പറ്റി പത്രത്തിൽ ഇടയ്ക്കൊക്കെ വാർത്തവരാറുണ്ട്. കൃഷിവകുപ്പു മുഖേനയുള്ള തേങ്ങസംഭരണം ഇവിടങ്ങളിൽ വളരെ വിരളമായേ നടക്കുന്നുള്ളൂ. ഒരാഴ്ചമുമ്പ്‌ പച്ചത്തേങ്ങ പുറംവിപണിയിൽ വിറ്റപ്പോൾ കിട്ടിയത് കിലോയ്ക്ക് വെറും 22.5 രൂപമാത്രം. തേങ്ങ പൊട്ടിച്ച് വെള്ളം കളഞ്ഞ് വെട്ടി തൂക്കംകൊടുത്താൽ കിട്ടുന്നത് വെറും 27 രൂപ. റബ്ബറിനെപ്പോലുള്ള വാണിജ്യവിളകളുടെ താങ്ങുവില ഉയർത്തിക്കിട്ടാൻവേണ്ടി മതമേലധ്യക്ഷന്മാരും രാഷ്ട്രീയനേതാക്കളും ഘോരഘോരം പ്രസംഗിക്കുമ്പോൾ ചെറുകിട നാളികേര കർഷകർ നേരിടുന്ന പ്രശ്നങ്ങളിലും അധികാരികൾ നടപടി കൈക്കൊള്ളണമെന്ന് അഭ്യർഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..