ദുരൂഹതയുണർത്തുന്ന തീപ്പിടിത്തം


1 min read
Read later
Print
Share

അജയ് എസ്. കുമാർ, പ്ലാവോട്, തിരുവനന്തപുരം

തുടർച്ചയായി മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മൂന്നുജില്ലകളിലെ ഗോഡൗണുകളിൽ തീപ്പിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ട്. പല ചോദ്യങ്ങളും ഉയരുന്നു. തീപ്പിടിത്തങ്ങളിൽ കോടികളുടെ നഷ്ടമുണ്ടാകുകയും ഒരു അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് ജീവൻ നഷ്ടമാകുകയുംചെയ്തു. സത്യസന്ധമായ അന്വേഷണംകൊണ്ടുമാത്രമേ ഈ തീപ്പിടിത്തങ്ങൾ മനുഷ്യനിർമിതമാണോ, എന്തെങ്കിലും അഴിമതിയോ ക്രമക്കേടോ മറയ്ക്കാനുള്ളതാണോ തുടങ്ങിയ വിവരങ്ങൾ പുറത്തുവരൂ. കോർപ്പറേഷന്റെ ഒരു ഗോഡൗണിൽപ്പോലും അഗ്നിപ്രതിരോധ സംവിധാനങ്ങളില്ല എന്നത് ആശങ്കയുളവാക്കുന്നു. ഫയർ ഫോഴ്‌സിന്റെ എൻ.ഒ.സി.പോലുമില്ലാതെയാണ് തിരുവനന്തപുരത്തെ ഗോഡൗൺ പ്രവർത്തിച്ചത്. ഈ ഗുരുതര നിയമലംഘനത്തിന് കൂട്ടുനിന്നവർക്കെതിരേയും അന്വേഷണമുണ്ടാകണം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..