രോഗിക്കും വേണം, നിയമപരിരക്ഷ


1 min read
Read later
Print
Share

ശരീഫ് പി.വി. കരേക്കാട്, ദുബായ്‌

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ നിർബന്ധമാണ്. സുരക്ഷയോടെ ആരോഗ്യമേഖലയിൽ ആതുരസേവനം നടത്താൻ സാധിക്കുമ്പോഴേ ആരോഗ്യമുള്ള സമൂഹം ഉണ്ടാകൂ. ആശുപത്രിസംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത് സ്വാഗതംചെയ്യുന്നു. അതോടൊപ്പം രോഗിയുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനും ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള നിയമഭേദഗതിയും കൊണ്ടുവരേണ്ടതുണ്ട്. ആതുരസേവനങ്ങൾ നടത്തേണ്ട ചുരുക്കം ചില ആശുപത്രികൾ ചിലപ്പോൾ അറവുശാലകൾ ആയി മാറാറുണ്ട്. ഒട്ടേറെ തട്ടിപ്പുകളും അനുഭവങ്ങളും അനുഭവവാസ്തവങ്ങളും ദിനേന വാർത്താമാധ്യമങ്ങളിൽ കാണുന്നുണ്ട്. അതിനുനേരെ അധികാരികൾ കണ്ണടയ്ക്കുകയാണ് പലപ്പോഴും പതിവ്.ആരോഗ്യപ്രവർത്തകർക്കു നൽകുന്ന സുരക്ഷയോടൊപ്പം രോഗിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുവരുത്താനും സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനുള്ള നിയമഭേദഗതി വരുത്തണം. ആശുപത്രികളിൽ ഓരോ ചെക്കപ്പിനും സേവനത്തിനും ഈടാക്കുന്ന ചാർജ് പ്രസിദ്ധപ്പെടുത്തണം.

രോഗിക്കോ, കൂടെയുള്ളവർക്കോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു സമ്മർദമോ, ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ അനുഭവങ്ങളോ കണ്ടാൽ പരാതിപ്പെടാനുള്ള നമ്പറുകൾ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തണം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..