എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
ഗതാഗത നിയമലംഘനം കണ്ടുപിടിക്കാൻ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ. ക്യാമറയിൽ ആദ്യദിനംതന്നെ കുടുങ്ങിയത് 38,520 പേരെന്ന് വാർത്തകൾ. ഒരാൾക്ക് വെറും 500 രൂപ പിഴയീടാക്കിയാൽപ്പോലും ഒരുദിവസം സർക്കാർ ഖജനാവിലേക്ക് എത്തുന്നത് രണ്ടുകോടിയിൽപ്പരം രൂപ. അതായത്, ഒരുകൊല്ലം ഒരു മുതൽമുടക്കുമില്ലാതെ 730 കോടിരൂപ സർക്കാരിന് കിട്ടുമെന്നർഥം. വെറും 692 ക്യാമറകൾ വഴി ഇത്രയും കോടിരൂപ സർക്കാരിന് ചുമ്മാകിട്ടുമെങ്കിൽ പാറശ്ശാലമുതൽ മഞ്ചേശ്വരംവരെ കുറഞ്ഞത് ഒരു പതിനായിരം ക്യാമറകളെങ്കിലും സർക്കാർ ഘടിപ്പിക്കേണ്ടതാണ്. അതുവഴി ഒരുകൊല്ലം ചുരുങ്ങിയത് 10,549 കോടി രൂപയായിരിക്കും സർക്കാർഖജനാവിൽ വന്നുനിറയുന്നത്. സംസ്ഥാനത്തെ എല്ലാ സാമ്പത്തികബാധ്യതകളും തീർത്ത് നാട്ടിൽ തേനും പാലും ഒഴുക്കാൻതന്നെ ഈ പണം ധാരാളം. ഗതാഗതനിയമലംഘനം നടത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നവർ മത്സരിക്കുന്ന ഒരു നാട്ടിൽ എ.ഐ. ക്യാമറകൾ ഒരു മൃതസഞ്ജീവനിതന്നെയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..