കെ.പി.എ. വഹാബ്, പയ്യോളി
ദേശീയപാതാ നിർമാണത്തോടനുബന്ധിച്ച് ഇരു വശങ്ങളിലും കുഴിച്ച് കോൺക്രീറ്റുചെയ്ത ഓവുചാലുകളിൽ മണ്ണ് നിറഞ്ഞുകിടക്കുന്നത് നീക്കാതെയാണ് അതിനുമുകളിൽ സ്ലാബ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഓവുചാലിന്റെ ഒരു പ്രയോജനവും ഇതുകൊണ്ടുണ്ടാവുകയില്ല. മാത്രമല്ല, വെള്ളം ഒഴുകിപ്പോകേണ്ട ഔട്ട്‌ലെറ്റ് ദൂരത്താണുള്ളത്. അതുതന്നെ യഥാവിധി വെള്ളം ഒഴുകിപ്പോകുംവിധമല്ല. പ്രധാനറോഡിനു കുറുകെ പണിത പല കനാലുകളുടെയും അറ്റം പലസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ പറമ്പിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയറിയാത്ത ഉത്തരേന്ത്യൻ എൻജിനിയർമാരോട് വെള്ളം എവിടെ ഒഴുകിപ്പോകും എന്നുചോദിക്കുമ്പോൾ ‘മാലൂം നഹി’ എന്നാണ് ഉത്തരം! ഇങ്ങനെയാണ് നിർമാണം തുടരുന്നതെങ്കിൽ ഇരുവശങ്ങളിലുമുള്ള പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായിരിക്കും.
നടുറോഡിന്റെ ഇരുവശത്തും മുഴുനീളെ വലിയ ഭിത്തികൾ കോൺക്രീറ്റ് ചെയ്തതിനാൽ മറുവശത്ത് പോകാൻപറ്റാത്ത അവസ്ഥ. മറുവശം പോകാൻ അണ്ടർപാസ് വേണമെന്ന് ആവശ്യപ്പെട്ട് പല പ്രധാനസ്ഥലങ്ങളിലും പ്രദേശവാസികൾ സമരം നടത്തുന്നു. എല്ലാം ചെവിപ്പുറത്തു മാത്രം! എം.പി.യും എം.എൽ.എ.യും ഇടപെട്ടിട്ടും അധികൃതർ അവരുടെ പ്ലാൻപ്രകാരം നിർമാണവുമായി മുന്നോട്ടുപോകുന്നു!
നടുറോഡിന്റെ വീതി 23 മീറ്ററും ഇരുവശത്തെ സർവീസ് റോഡുകൾ ഏഴുമീറ്റർവീതം വീതിയിലുമാണെന്നാണ് മുമ്പ് വിവരാവകാശപ്രകാരം ലഭിച്ചത്. എന്നാൽ, പിന്നീട് നടുറോഡിന്റെ വീതി 26 മീറ്റർ ആയി കൂട്ടുകയും അത്രയും അളവ് സർവീസ് റോഡിൽനിന്ന് കുറച്ച് അഞ്ചരമീറ്റർ ആക്കിയിരിക്കുന്നു. ഇതും പ്രദേശവാസികളുടെ യാത്ര ദുസ്സഹമാക്കുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..