ബാബു, വെൺപകൽ, തിരുവനന്തപുരം
ഭരണപക്ഷത്തെ ഒരു പ്രമുഖ പാർട്ടിയുടെ വിദ്യാർഥിസംഘടനയുടെ സംസ്ഥാന സെക്രട്ടറിയുടെ പരീക്ഷാ മാർക്ക് ലിസ്റ്റിൽ എഴുതാത്ത പരീക്ഷയിൽ വിജയിച്ചതായി രേഖപ്പെടുത്തിയതായുള്ള വാർത്ത സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല മുഴുവൻ കുത്തഴിഞ്ഞതായി മാറി എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥിനേതാക്കൾക്ക് പരീക്ഷയിൽ വിജയം കൈവരിക്കാൻ പരീക്ഷ എഴുതുകയേവേണ്ടാ എന്ന സ്ഥിതിയായി ഇപ്പോൾ. പ്രസ്തുത പരീക്ഷ നടക്കുന്ന സമയത്ത് ഈ നേതാവ് ജയിലിലായിരുന്നു എന്നതാണ് ഏറെ രസകരമായ മറ്റൊരു വസ്തുത. ഇത്തരത്തിൽ രാഷ്ട്രീയസ്വാധീനത്താൽ എഴുതാത്ത പരീക്ഷകൾ ജയിപ്പിച്ചുവിടുന്ന നാണംകെട്ട വിദ്യാഭ്യാസ നയമായിപ്പോയി നമ്മുടെ സർവകലാശാലകളുടേത് എന്നത് സാംസ്കാരിക കേരളത്തിനുതന്നെ നാണക്കേടാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..