തിരുവിതാംകൂറിലെ ഉപ്പുസത്യാഗ്രഹം


ദിലീപ് വി. മുഹമ്മദ്, വാണിയപ്പിള്ളി ചാലിൽ, മൂവാറ്റുപുഴ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി നടത്തിയ രണ്ടാമത്തെ ജനകീയ പ്രത്യക്ഷ സമരപ്രഖ്യാപനമായിരുന്നു സിവിൽ ആജ്ഞാലംഘനപ്രസ്ഥാനം. അതുതുടങ്ങുന്നത് പ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തോടെയാണ്. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം വടക്കെ മലബാറിലെ പയ്യന്നൂരായിരുന്നു. മലബാർ കേന്ദ്രീകരിച്ചുള്ള ഉപ്പുസത്യാഗ്രഹ പ്രക്ഷോഭപരിപാടികൾ മാത്രമാണ് മിക്കവാറും മലയാളികൾക്ക് പരിചയം. എന്നാൽ, തിരുവിതാംകൂർ ഉപ്പുസത്യാഗ്രഹത്തിൽ വഹിച്ച പങ്ക് അധികമാരും അറിയപ്പെടാതെ കിടക്കുമ്പോൾ, ‘ഉപ്പുസത്യാഗ്രഹവും തിരുവിതാംകൂറും’ എന്നപേരിൽ ആ ചരിത്രം അവതരിപ്പിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. തിരുവിതാംകൂറിലെ യൂത്ത് ലീഗിന്റെ സ്ഥാപകനായ പൊന്നറ ശ്രീധരൻ ഉപ്പുസത്യാഗ്രഹത്തിൽ വഹിച്ച പങ്കും അടുത്തറിയാനായി.

Content Highlights: people voice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..