ബിവറേജസ് കോർപ്പറേഷൻ നഷ്ടത്തിലോ?


എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
സംസ്ഥാനത്ത് 243 മദ്യശാലകൾ കൂടി തുറക്കുന്നത് തകർച്ചയിലായ ബിവറേജസ് കോർപ്പറേഷനെ കരകയറ്റാനാണെന്ന്‌ വാർത്തകൾ. കഴിഞ്ഞ സാമ്പത്തികവർഷം ബിവറേജസ് കോർപ്പറേഷന്റെ ആകെ നഷ്ടം 1608.17 കോടി രൂപയാണത്രേ. എന്തൊരു വിചിത്ര വാദമാണിത്. ഭാഗ്യക്കുറി കഴിഞ്ഞാൽ സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ബിവറേജസ് കോർപ്പറേഷൻ എങ്ങനെയാണ് നഷ്ടത്തിലാവുന്നത്? 247 ശതമാനമാണ് കേരളത്തിൽ മദ്യത്തിന്റെ നികുതി. അതായത് മദ്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറികളിൽനിന്ന്‌ 100 രൂപയ്ക്ക് വാങ്ങുന്ന മദ്യം 247 ശതമാനം നികുതി കൂടി ചേർത്ത് സർക്കാർ ബിവറേജസ് കോർപ്പറേഷൻ വഴി വിൽക്കുന്നത് 347 രൂപയ്ക്ക് എന്നാണർഥം.
മറ്റൊരുതരത്തിൽ പറഞ്ഞാൽ 100 രൂപയ്ക്ക് ബിവറേജസ് കോർപ്പറേഷനിൽനിന്ന്‌ വാങ്ങുന്ന മദ്യത്തിന്റെ യഥാർഥ കമ്പനി വില വെറും 28 രൂപ 82 പൈസ മാത്രമാണ്. രാജഭരണകാലത്തോ ബ്രിട്ടീഷ് ഭരണകാലത്തോ ഒരു സാധനത്തിനും ഇങ്ങനെ 247 ഇരട്ടി നികുതി ഒരിക്കലും ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ നമ്മുടെ ഇന്ത്യാ രാജ്യത്തെ ഏറ്റവും കൂടിയ നികുതിപോലും 28 ശതമാനം മാത്രമാണ്.
മദ്യത്തിന്റെ നികുതി ജി.എസ്.ടി.യുടെ കീഴിൽ വരാത്തതുകൊണ്ടുമാത്രമാണ് സംസ്ഥാനത്തിന് അവർക്ക് തോന്നുന്നതുപോലെ നികുതിയീടാക്കാൻ കഴിയുന്നത്. മദ്യം കൂടി ജി.എസ്.ടി.യുടെ കീഴിൽ വന്നിരുന്നെങ്കിൽ 100 രൂപയ്ക്ക് കിട്ടുന്ന കമ്പനി മദ്യം ഏറ്റവും ഉയർന്ന നികുതിയായ 28 ശതമാനം കൂടി കൂട്ടി 128 രൂപയ്ക്ക് മാത്രമേ സംസ്ഥാനത്തിന് വിൽക്കാൻ കഴിയുമായിരുന്നുള്ളൂ.
അങ്ങനെ 100 രൂപയുടെ മദ്യം 128 രൂപയ്ക്ക് വിൽക്കേണ്ടിയിരുന്ന സ്ഥാനത്ത് 347 രൂപയ്ക്ക് വിറ്റിട്ടും ബിവറേജസ് കോർപ്പറേഷന് നഷ്ടം മാത്രമാണെങ്കിൽ അതിനർഥം ബിവറേജസ് കോർപ്പറേഷനിൽ അടിമുടി വെട്ടിപ്പും അഴിമതിയും മാത്രമാണെന്നാണ്.Content Highlights: peoples voice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..