‘ന്നാ താൻ കേസ് കൊട് ’


ആർ. സുന്ദരേശ്വര മേനോൻ, കൊടുങ്ങല്ലൂർ

പൊന്നുമോളുടെ മുന്നിൽവെച്ചു പിതാവിനെ ‘മുടിയാനവണ്ടി’ ജീവനക്കാർ ക്രൂരമായി മർദിച്ച വാർത്ത ഞെട്ടിക്കുന്നതും കേരളത്തിന് അപമാനവുമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ദൃശ്യം മാഞ്ഞതും ജപ്തി ബോർഡ് വീടിനുമുന്നിൽ സ്ഥാപിച്ചു നാണംകെടുത്തിയ കേരളബാങ്കിന്റെ പ്രാകൃതമായ നടപടിയിൽ മനംനൊന്ത് ഏകമകൾ അഭിരാമി ജീവനൊടുക്കിയതും എല്ലാം വല്ലാത്ത വിഷമത്തോടെത്തന്നെ വായിച്ചു.
കേരളത്തിന്റെ കാര്യങ്ങൾ ഏറെ നാളായി ഒന്നിനുപിറകെ മറ്റൊന്നായി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.
ജനം തീർത്തും അരക്ഷിതാവസ്ഥയിലാണ്. ഓരോരോ സ്വയംകൃത നൂലാമാലകളിൽ ചെന്നുചാടി ഭരിക്കുന്ന സർക്കാരും പെടാപ്പാടിലാണ്. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു. തെരുവിൽ പട്ടികളും.
കോവിഡ് മഹാമാരിക്കുശേഷം ജനത്തിന്റെ സ്വഭാവത്തിനും പെരുമാറ്റത്തിനും കാഴ്ചപ്പാടിനും വല്ലാത്ത മാറ്റം വന്നിരിക്കുന്നു. സാക്ഷരകേരളം ഇന്ന് എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു!

Content Highlights: peoples voice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..