സ്നേഹത്തിന്റെ വിപരീതപദമാണ് ശത്രുത. വ്യക്തികൾ തമ്മിലുള്ള വൈരാഗ്യം അക്രമങ്ങളിലേക്കും രാജ്യങ്ങൾ തമ്മിലാകുമ്പോൾ യുദ്ധത്തിലേക്കും നയിക്കും. ജനാധിപത്യവ്യവസ്ഥിതിയിൽ അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ രാഷ്ട്രീയപ്പാർട്ടികളാണ് വൈരികൾ. മണിക്കൂറുകൾക്കുള്ളിൽ പാലക്കാട്ടുനടന്ന ആസൂത്രിത കൊലപാതകങ്ങൾക്കുപിന്നിലെ വികാരം രാഷ്ട്രീയ താത്‌പര്യത്തിനുപരി മതബോധമാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുവേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരും ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കുന്നവരും തമ്മിലാണ് സംഘർഷം. രണ്ടുവ്യത്യസ്ത മതബോധങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ. രണ്ടുമാസംമുമ്പ് കുറുമ്പാച്ചി മലമടക്കിൽ കുടുങ്ങിയ യുവാവ് ബാബുവിനെ 45 ലക്ഷത്തോളം രൂപ െചലവഴിച്ച് രക്ഷിച്ച നമുക്കെങ്ങനെ സുബൈറിന്റെയും ശ്രീനിവാസന്റെയും ജീവനെടുക്കാൻ കഴിയും?.
വ്യക്തികൾ തമ്മിലോ രാജ്യങ്ങൾ തമ്മിലോ പോരടിച്ചാൽ ആരെങ്കിലും ജയിച്ചെന്നുവരാം. എന്നാൽ, മതങ്ങൾതമ്മിൽ കലഹിച്ചാൽ ആർക്കും വിജയിക്കാൻ കഴിയില്ല. സ്നേഹവും കരുണയും സാഹോദര്യവും നിലനിൽക്കാൻ മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിനെക്കാൾ നല്ലത് ഓരോരുത്തരും സ്വയം വിമർശനം നടത്തുന്നതാണ്. ഈ തിരിച്ചറിവുണ്ടാക്കുന്നതാണ് ശ്രീനാരായണഗുരുദേവന്റെ ദാർശനികകൃതി ആത്മോപദേശശതകത്തിലെ ഈ നാലുവരികൾ:
‘പൊരുതു ജയിപ്പതസാധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞീടുമെന്ന
ബുദ്ധിവേണം’
Content Highlights: peoplesvoice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..