സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കെ.എസ്.ആർ.ടി.സി.ക്ക് ഉത്തേജകം


1 min read
Read later
Print
Share

കെ.എസ്.ആർ.ടി.സി.യിലെ കുഴപ്പങ്ങൾക്ക് കാരണം സുശീൽ ഖന്ന റിപ്പോർട്ടും വകുപ്പുമന്ത്രിയുമാണെന്ന രീതിയിൽ പ്രചാരണകോലാഹലങ്ങൾ കേട്ടിട്ട് നാളേറെയായി. പാറശ്ശാലമുതൽ കാസർകോടുവരെ ആസ്തികൾ കൈമുതലായുള്ള ഒരു പൊതുമേഖലാസ്ഥാപനം കേരളത്തിൽ വേറെയില്ല. വരുമാനം നോക്കാതെ സഹായാഭ്യർഥനയുമായി എത്തുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും മുഖം നോക്കാതെ വാരിക്കോരി കൊടുത്തതിന്റെപേരിൽ കടബാധ്യത ഏറെയുണ്ട്. പണിയെടുത്തതിന്റെ പേരിൽ നൽകാനുള്ള പണം കുടിശ്ശികയുണ്ട്. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയതിമിരം ബാധിച്ച േട്രഡ് യൂണിയൻ നേതൃത്വത്തിന്റെയും പങ്ക് തള്ളിക്കളയാനാകില്ല.
അടുത്തകാലംവരെ കെ.എസ്.ആർ.ടി.സി. യിൽ ബഹുഭൂരിപക്ഷം ഓർഡിനറി ബസുകളും കുറച്ച് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും സിംഗിൾ ഡ്യൂട്ടികളായിരുന്നു. 30 വർഷം കെ. എസ്.ആർ.ടി.സി.യിൽ കണ്ടക്ടർ മുതൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർവരെ വിവിധ തസ്തികയിൽ ജോലിചെയ്തിരുന്ന ഒരു ജീവനക്കാരനാണ് ഞാൻ.
സിംഗിൾ ഡ്യൂട്ടിക്ക്‌ സൈൻ ഓൺ, സൈൻ ഓഫ്, വിശ്രമം കഴിഞ്ഞ് ഫലത്തിൽ ആറുമണിക്കൂർ സ്റ്റിയറിങ് ഡ്യൂട്ടി മാത്രമേകാണൂ. ഇപ്പോൾ സ്റ്റിയറിങ് ഡ്യൂട്ടി ഏഴുമണിക്കൂറോളംവരും. ഇതാണ് കെ.എസ്.ആർ.ടി.സി.യിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ ഉണ്ടാകുന്ന അപകടസാധ്യതയുടെ മുറവിളി. സിംഗിൾ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ജീവനക്കാരന്റെയത്ര മാനസികസന്തോഷം, ഡബ്‌ൾ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങി ഡ്യൂട്ടി തുടർച്ചയായിചെയ്യുന്ന ജീവനക്കാർക്കുണ്ടാവില്ല. ക്ഷീണിച്ച മനസ്സ് എങ്ങനെയെങ്കിലും ഡ്യൂട്ടി അവസാനിപ്പിക്കാനുള്ള വ്യഗ്രതയിലായിരിക്കും. അത് ട്രാൻസ്പോർട്ടിന്റെ വരുമാനച്ചോർച്ചയ്ക്കും അപകടങ്ങൾക്കും വഴിതെളിക്കും.
ജീവനക്കാരന്റെ സൗകര്യത്തിനല്ല, സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ജീവനക്കാരന്റെ സേവനം വിലയ്ക്ക് വാങ്ങുന്ന അധികാരികളുടെ നിർദേശമനുസരിക്കാൻ തൊഴിലാളി തയ്യാറാകണം.

തേവന്നൂർ റഹിം,
റിട്ട. കൺട്രോളിങ്
ഇൻസ്പെക്ടർ, ആയൂർ

Content Highlights: peoplesvoice

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..