ഷോക്കേൽക്കുന്നത് തടയാൻ


സുജിത്കുമാർ,
തിരുനെല്ലായി, പാലക്കാട്
ഗാർഹിക ഉപകരണങ്ങളിൽനിന്ന്‌ ഷോക്കേറ്റുള്ള മരണത്തെക്കുറിച്ചുള്ള ഒരു വാർത്തയെങ്കിലും എന്നും പത്രങ്ങളിൽ വായിക്കാം. അപ്പോൾ ആദ്യം മനസ്സിലെത്തുക ‘റെസിഡുവൽ കറന്റ് സർക്യൂട്ട് ബ്രേക്കറിനെക്കുറിച്ചാണ് (RCCB). വൈദ്യുതാഘാതംകാരണമുള്ള മരണങ്ങൾ പൂർണമായുംതന്നെ ഒഴിവാക്കാൻ കഴിയുന്ന സംവിധാനമായ ആർ.സി.സി.ബി. ഇപ്പോൾ വീടുകളിൽ നിർബന്ധമായും ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി. നിഷ്‌കർഷിച്ചിട്ടുണ്ട്. വയറിങ്‌ കഴിഞ്ഞ് പുതിയ കണക്‌ഷൻ ലഭിക്കാൻ നിർദിഷ്ട സ്റ്റാൻഡേഡിലുള്ള ആർ.സി.സി.ബി. ഇപ്പോൾ നിർബന്ധമാണ്. പക്ഷേ, ഈ നിബന്ധന വരുന്നതിനു മുമ്പുള്ള പഴയ വീടുകളിൽ ഇത് ഉപയോഗിച്ചുകാണാറില്ല. ഉപയോഗിക്കുന്ന വീടുകളിലാകട്ടെ ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുനോക്കാനുള്ള ടെസ്റ്റ് ബട്ടൻ ആരും അമർത്തിനോക്കാറുമില്ല. വീടുകളിൽ പവർ ടൂൾസും വെൽഡിങ്‌ മെഷീനുമൊക്കെയായി വന്ന് ജോലിചെയ്യുന്ന ജോലിക്കാർക്കും വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങൾ കുറവല്ല. അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പോർട്ടബിൾ ആർ.സി.സി.ബി. പ്ലഗ്ഗുകളും സോക്കറ്റുകളുമൊക്കെ വിപണിയിൽ ലഭ്യമാണ്. എക്സ്റ്റൻഷൻ ബോക്സുകളിലൊക്കെ ഇവ ഉപയോഗിക്കാവുന്നതാണ്. ഇനി വീടുകളിൽ ആർ.സി.സി.ബി. ഇല്ലെങ്കിലും അവ പ്രവർത്തിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഇവ സഹായകരമാകുന്നു.
അവനവന്റെയും പ്രിയപ്പെട്ടവരുടെയും സുരക്ഷാ കാര്യത്തിൽ തികഞ്ഞ അലംഭാവമുള്ള നമ്മളൊക്കെ ആരെങ്കിലും നിർബന്ധിച്ചാൽമാത്രം അനുസരിക്കുന്നു സ്വഭാവമുള്ളവരായതുകൊണ്ടാണ് ഹെൽമെറ്റ് ധരിക്കാൻപോലും പോലീസ് പരിശോധന വേണമെന്ന സ്ഥിതിവിശേഷമുള്ളത്. ഈ സ്വഭാവം മാറാൻപോകുന്നില്ല എന്നതിനാലും വൈദ്യുതാഘാതമേറ്റ് വിലപ്പെട്ട മനുഷ്യജീവനുകൾ പൊലിയുന്നത് ഒഴിവാക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും വീടുകളിലെല്ലാം ആർ.സി.സി.ബി. ഉണ്ടെന്നും അവ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും
കെ.എസ്.ഇ.ബി. ഒരു വൺ ടൈം ഡ്രൈവ് നടത്തിയാൽ നന്നായിരുന്നു. മീറ്റർ റീഡേഴ്‌സിനെക്കൊണ്ടുതന്നെ വേണമെങ്കിൽ ഇത് ചെയ്യിക്കാവുന്നതാണ്.

Content Highlights: peoplevoice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..