മോഹൻ നെടുങ്ങാടി, ചെർപ്പുളശ്ശേരി
നിക്ഷേപിക്കുന്ന തുകയ്ക്ക് വലിയ ശതമാനം പലിശ വാഗ്ദാനംചെയ്യുന്നത് തട്ടിപ്പാണെന്നതും ഇറച്ചിക്കോഴി കിലോക്ക് 50 രൂപയിൽതാഴെ കിട്ടുന്നത് സുനാമി എന്ന പേരിൽ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽനിന്നുമെത്തുന്ന അഴുകിയ കോഴിയാണെന്നും പ്രബുദ്ധകേരളം എപ്പോൾ പഠിക്കും? വീണ്ടും വീണ്ടും ഇതിലെല്ലാം ആകൃഷ്ടരാകുന്ന നമ്മുടെ സാക്ഷരത വളരെ മോശമല്ലേ?
ഇരിക്കാത്ത മനുഷ്യർ
ടി. സുരേഷ് ബാബു, കുറ്റ്യാടി
എവിടെ യാത്രചെയ്യുമ്പോഴും കാണുന്ന ഒരു കാഴ്ചയാണ് റോഡരികിൽ വലിയ ഹോട്ടലുകൾക്കുമുന്നിൽ നിൽക്കുന്ന യൂണിഫോംധാരികൾ. ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡും പിടിച്ച് രാവിലെമുതൽ പൊരിവെയിലിൽ ഇരിക്കാൻ ഒരു കസേരപോലും കൊടുക്കാതെ, മണിക്കൂറുകൾ നിൽക്കുന്ന കാഴ്ച ദയനീയമാണ്. ഇത്തരക്കാർ വീട്ടിലെ പട്ടിണിമാറ്റാനാണ് ഇങ്ങനെ വെയിൽകൊള്ളേണ്ടിവരുന്നത്. മാത്രമല്ല, ഇവരിലേറെയും പല ആരോഗ്യപ്രശ്നൾകൊണ്ട് പ്രയാസപ്പെടുന്നവരുമാണ്. െസക്യൂരിറ്റി എന്ന പേരിൽ യൂണിഫോമിട്ട് നിൽക്കുന്ന ഇവർക്ക് ആവശ്യമുള്ളപ്പോൾ ഇരിക്കാനുള്ള അവസരം കിട്ടണമെങ്കിൽ മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്.
Content Highlights: peoplevoice
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..