റീൽസിലെ താരമായി സൗമ്യ മാവേലിക്കര


1 min read
Read later
Print
Share

സൗമ്യ മാവേലിക്കര | Photo: instagram/ soumya mavelikkara

‘കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ കിളിമകളേ...’ വർഷങ്ങൾക്ക് മുമ്പ് റിലീസായ ഒന്നാണ് നമ്മൾ എന്ന സിനിമയിലെ ഈ ഗാനം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറിയതിനു പിന്നിൽ സൗമ്യ മാവേലിക്കര എന്ന കലാകാരിയാണ്. ഈ പാട്ടുപാടി സൗമ്യചെയ്ത റീൽ ഇതിനകം കണ്ടത് മൂന്നരലക്ഷത്തിലധികം പേർ. സൗമ്യയുടെ റീൽ കണ്ട് യഥാർഥഗാനം കേൾക്കാൻ യൂട്യൂബിൽ തിരയുന്നവരും ഒട്ടേറെയാണ്. റീൽ ഹിറ്റായതോടെ സൗമ്യയുടെ ജീവിതാഭിലാഷമായ സിനിമാഭിനയവും യാഥാർഥ്യമാവുകയാണ്. വിശ്വൻ വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികാ വേഷത്തിലേക്ക് സൗമ്യയെ തീരുമാനിച്ചുകഴിഞ്ഞു.

സ്‌കൂൾതലം മുതൽ മിമിക്രി ചെയ്തിരുന്ന സൗമ്യ ഇപ്പോൾ അറിയപ്പെടുന്ന മിമിക്രി ആർട്ടിസ്റ്റാണ്. വിവിധ ടി.വി. ഷോകളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. നടി മഞ്ജു വാര്യർ, ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ് എന്നിവരുടെ ശബ്ദമാണ് ഏറ്റവുമധികം തവണ അനുകരിച്ചിട്ടുള്ളത്. പഴയകാല നടി ഷീലയുടേത് മുതൽ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കുടശ്ശനാട് കനകത്തിന്റെ ശബ്ദംവരെ സൗമ്യ നന്നായി അനുകരിക്കും. മഞ്ജുവാര്യർ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അഭിമുഖം നടത്തുന്നത് മഞ്ജുവിന്റെ സാന്നിധ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി സൗമ്യ കരുതുന്നു. സൗമ്യയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചതായി മഞ്ജു വാര്യരും പിന്നീട്, പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടുവർഷമായി അഞ്ഞൂറിലധികം റീലുകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ സൗമ്യ ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 2,89,000 ഫോളോവർമാർ സൗമ്യയ്ക്കുണ്ട്. എവിടെപ്പോയാലും ആളുകൾ സൗമ്യയെ തിരിച്ചറിയുന്നുണ്ട്. വീട്ടുജോലികൾ ചെയ്യുന്നതും ഭക്ഷണമുണ്ടാക്കുന്നതുമൊക്കെ സൗമ്യ റീലാക്കിക്കളയും. എല്ലാം ഹിറ്റ്. മാവേലിക്കര കല്ലിമേൽ വരിക്കോലയ്യത്ത് കുടുംബാംഗമായ സൗമ്യയുടെ കലാപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയുമായി ബി.എസ്.എഫ്. ജവാനായ ഭർത്താവ് ദിലീപും മക്കളായ ദിലാര എസ്. ദിലീപും ദിൽഷ് എസ്. ദിലീപും ഒപ്പമുണ്ട്.

Content Highlights: sunday special

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..