‘ഇരട്ട’യെന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയരായ ശബരിനാഥും കാശിനാഥും | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
മുണ്ടക്കയം: ‘ഇരട്ട’ എന്ന സിനിമയിൽ ഇരട്ടക്കുട്ടികളുടെ വേഷമിട്ട കുട്ടികൾ മുണ്ടക്കയത്തിന്റെ സ്വന്തം. വണ്ടൻപതാൽ ആർ.പി.സി.യിൽ കടാമുളയിൽ ശ്യാംലാലിന്റെയും മഞ്ജുഷയുടെയും മക്കളായ ശബരിനാഥും കാശിനാഥുമാണ് ഈ ഇരട്ടക്കുട്ടികൾ.
രണ്ടരവയസ്സുള്ളപ്പോൾ ചാനൽ പരിപാടിയിൽ പങ്കെടുത്തതാണ് അഭിനയരംഗത്തേക്ക് ഇരുവരും എത്താനിടയായത്. പിന്നീട് നിരവധി ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. ആറുവർഷം മുമ്പാണ് ‘നോൺസെൻസ്’ എന്ന മലയാള സിനിമയിൽ അഭിനയിച്ചത്. നാലുവയസ്സായിരുന്നു അന്ന് പ്രായം. തുടർന്ന് ‘ഡ്രൈവിങ് ലൈസൻസ്’, പുറത്തിറങ്ങാത്ത ‘സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ’ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിറങ്ങിയ ‘ഇരട്ട’ എന്ന സിനിമയാണ് ഇരുവരെയും കൂടുതൽ ശ്രദ്ധേയരാക്കിയത്. ജോജു ജോർജ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന സിനിമയിൽ ഇദ്ദേഹത്തിന്റെ ചെറുപ്പകാലമാണ് ഇരുവരും ചെയ്തത്. രോഹിത് എം.ജി.കൃഷ്ണനാണ് സംവിധായകൻ. സ്കൂൾതല പരിപാടികളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ഇരുവരും നൃത്തം, സംഗീതം, കീബോർഡ് എന്നിവ ഗുരുക്കന്മാർക്ക് കീഴിൽ പരിശീലിച്ചുവരുന്നു.
സിനിമ ഹിറ്റായതോടെ പുതിയ മറ്റൊരു മലയാള സിനിമയിലും ഇരുവർക്കും അവസരം ലഭിച്ചു. മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.
Content Highlights: sunday special, iratta movie child artists, sabarinath and kashinath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..