അതുൽ ഉണ്ണി
കളമശ്ശേരി : ഏലൂരിലെ ഫാക്ട് ഫുട്ബോൾ ഗ്രൗണ്ടിൽ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിൽ 2014 മുതൽ പരിശീലിക്കുന്ന അതുൽ ഉണ്ണി ഐ.എസ്.എല്ലിലേക്ക്. ഈസ്റ്റ് ബംഗാളിനായാണ് ഈ മലയാളി ബൂട്ട്കെട്ടാനൊരുങ്ങുന്നത്. എറണാകുളം പോണേക്കര സ്വദേശിയാണ് അതുൽ. ജില്ലാ, സംസ്ഥാന ടൂർണമെന്റുകളിൽ നടത്തിയ മികവിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അതുൽ, 2015-ൽ അണ്ടർ 18 - ഐ ലീഗ് കളിച്ചു.
ഇതിന് പിന്നാലെ അതുലിനെ തേടി സ്പെയിനിൽ പരിശീലനത്തിനുള്ള അവസരം തേടിയെത്തി. മോഹൻ ബഗാൻ ജൂനിയർ ടീമിനായി 2016-ൽ അണ്ടർ 18 - ഐ ലീഗ് കളിച്ചു. മഹാരാജാസ് കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ കോളേജ് ടീമംഗമായി നിരവധി ടൂർണമെന്റുകളിൽ കളിച്ചു, ഒപ്പം ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിക്കു വേണ്ടിയും.
ഗോൾഡൻ ത്രെഡിനായും കേരള യുണൈറ്റഡ് ക്ലബ്ബിനായും കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താൻ അതുലിനായി. അഞ്ചു മാസം മുൻപ് ഈസ്റ്റ് ബംഗാളിൽ നിന്ന് ക്ഷണം ലഭിച്ചു. ഈസ്റ്റ് ബംഗാൾ എം.എൽ.എ. - കപ്പ് ടൂർണമെന്റിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി തിളങ്ങി. ഇതിന് പിന്നാലെ അതുലിനെ ഈസ്റ്റ് ബംഗാൾ ഐ.എസ്.എൽ. ടീമിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത കടുത്ത പരിശീലനമാണ് അതുലിന്റെ മികവിന് പിന്നിലെന്ന് ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിലെ പരിശീലകൻ വാൾട്ടർ ആന്റണി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..