ഗാനരചന, സംവിധാനം -ശരത് ഏഴംകുളം


1 min read
Read later
Print
Share

ശരത് ഏഴംകുളം

ഏഴംകുളം: കലാകാരൻമാരുടെ നാടായ അടൂരിന് അഭിമാനിക്കാൻ ഗാനരചനയും സംവിധാനവുമായി ഒരു യുവാവ്. യുവ എഴുത്തുകാരനും ഗാനരചയിതാവുമായ ശരത് ഏഴംകുളമാണ് ഈ പ്രതിഭ. 2022-ൽ മാത്രം 16 ആൽബങ്ങൾക്ക് ശരത് ഗാനരചനയും സംവിധാനവും നിർവഹിച്ചു. ചെറുപ്പം മുതലെഴുതുന്ന ശീലമുണ്ട്. കോളേജ് പഠനകാലത്തു ഉപന്യാസ രചനകളിൽ സമ്മാനങ്ങൾ നേടിയുണ്ട്. 13 വർഷങ്ങൾക്കിപ്പുറം എഴുത്തിൽ സജീവമാകാനുള്ള പ്രേരണയായത് അങ്ങാടിക്കൽ എസ്.എൻ.വി. സ്കൂളിലെ ഇപ്പോഴത്തെ മലയാള അധ്യാപിക ശ്രീലേഖയും മുൻ അധ്യാപിക ഗീതയുമാണെന്ന് ശരത് പറയുന്നു. കഴിഞ്ഞവർഷം യാദൃച്ഛികമായി ഏഴംകുളത്തമ്മയെ സ്തുതിച്ചെഴുതിയ ദേവികീർത്തനം ശ്രുതിപ്പെട്ടിയുടെ ഈണത്തിൽ മൊബൈലിൽ ഷൂട്ട്‌ ചെയ്ത്‌ ഇറക്കാൻ പ്ലാൻ ചെയ്തിടത്തു നിന്നാണ് ഇത്രയും ആൽബങ്ങൾ ഗാനരചനയും സംവിധാനവും ചെയ്ത നിലയിലേക്ക് വളർന്നതെന്ന് ശരത്ത് പങ്കുവെയ്ക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ മണ്ഡലകാലത്തു ഒട്ടേറെയാൾക്കാർ കണ്ട ശബരിമല നാഥനാണ് ശരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആൽബം. ഏഴംകുളത്തമ്മയ്ക്കായ്, പത്തനംതിട്ടയാക്കായ് ഒരുഹൃദയഗീതം, ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ, ചെറുമുഖ കാവിലെ കൊട്ടും ചിരിയും പ്രണയമായ് തുടങ്ങിയവയാണ് ശരത്തിന്റെ മറ്റു ആൽബങ്ങൾ. മുൻ സംസ്ഥാന കലോത്സവ വിജയിയും കർണാടകസംഗീത വേദികളിലൂടെ ശ്രദ്ധേയയായ ഏഴംകുളം സ്വദേശി മേഘ രമേഷും അനഘ രമേഷുമാണ് ശരത്തിന്റെ എറ്റവുംകൂടുതൽ ആൽബങ്ങൾ ആലപിച്ചിരിക്കുന്നത്. ’ഭക്തിയും പ്രണയവും പ്രകൃതിഭംഗിയും സാംസ്‌കാരിക തനിമയും ഒക്കെ ശരത്തിന്റെ രചനകളിൽ പ്രമേയമായിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..