ആലിലയിൽ വിരിയുന്ന വരയുടെ ചാരുത


1 min read
Read later
Print
Share

സജീഷിന് കോവിഡിൽ കിട്ടിയ പാഠം

സജീഷും മകൻ ആദിദേവും സഹോദരിയുടെ മകൾ അനന്യയും ആലിലച്ചിത്രങ്ങളും മിനിയേച്ചർ രൂപങ്ങളുമായി

പന്തളം: ലോക്ഡൗണിൽ വിദേശത്ത് മുറിക്കുള്ളിൽ കഴിയാൻ വിധിക്കപ്പെട്ട് വീർപ്പുമുട്ടിയപ്പോൾ സജീഷിന്റെ മനസ്സിൽ തോന്നിയ ആശയം വരകളുടെയും വർണങ്ങളുടെയും ചെറുരൂപങ്ങളുടെയും ലോകംതീർത്തു. ലീഫ് ആർട്ടിൽ തുടങ്ങി മിനിയേച്ചർ രൂപങ്ങളുടെ നിർമാണത്തിൽവരെ എത്തിനിൽക്കുകയാണ് പന്തളം മുടിയൂർക്കോണം മാമ്പിളിശ്ശേരിൽ സജീഷിന്റെ കലാവൈഭവം.

വാഹനങ്ങളുടെ എ.സി. മെക്കാനിക്കായി ബഹ്‌റിനിൽ കഴിയുമ്പോഴാണ് ലോക്ഡൗൺ വന്നത്. ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ വാഹനത്തിന്റെ മിനിയേച്ചർ തയ്യാറാക്കിയത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഈ രൂപത്തിന് ബഹ്‌റിൻ ട്രാൻസ്‌പോർട്ട് കമ്പനി അധികാരികളുടെ അഭിനന്ദനവും ലഭിച്ചു. പിന്നീട് ആലിലകൾ ശേഖരിച്ച് ചിത്രപ്പണികൾ തുടങ്ങി. ബഹ്‌റിൻ ഭരണാധികാരികളുടേതും കേരളത്തിലെ നടീനടന്മാരുടേതും ഉൾപ്പെടെ നൂറ്കണക്കിന് ആലില ചിത്രങ്ങൾ വരച്ചു. വിദേശ പര്യടനെത്തിനെത്തിയ സിനിമാതാരങ്ങൾക്ക് അത് സമ്മാനിച്ചു.

നാട്ടിൽ അവധിക്ക് വന്നപ്പോഴും തുടങ്ങിവെച്ച വരകൾ മുറിഞ്ഞില്ല. മന്ത്രിമാരും കലാകാരന്മാരും ആലിലയിൽ നിറഞ്ഞപ്പോൾ പലരും തേടിയെത്തി. ആലിലയിൽവരച്ച് വെട്ടിയെടുത്ത് വാർണീഷടിച്ച് മിനുക്കിയ ചിത്രങ്ങൾ െഫ്രയിമും ഗ്ലാസുമിട്ട് സൂക്ഷിക്കുന്ന തരത്തിലായപ്പോൾ ചെറിയ വരുമാനവും കിട്ടിത്തുടങ്ങി. കെ.എസ്.ആർ.ടി.സി. ബസുകൾ ചെറിയരൂപത്തിൽ മേശമേൽ നിരന്നതും കൗതുകക്കാഴ്ചയായി.

സജീഷിന്റെ വരയും കലാപരിപാടികളുംകണ്ട് മകൻ ആദിദേവും സഹോദരിയുടെ മകൾ അനന്യയും കൂടെച്ചേർന്നു. ആദിദേവ് ആംബുലൻസിന്റെ ചെറിയരൂപവും തേയിലയും പശയുമുപയോഗിച്ച് ചിത്രങ്ങളും നിർമിച്ചു. അനന്യക്കിഷ്ടം ഇലകളിൽ വരയ്ക്കാനും നൂലുകൾകൊണ്ട് കരകൗശലവസ്തുക്കൾ ഉണ്ടാക്കാനുമാണ്. സജീഷിന്റെ ഭാര്യ രാഖി എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..