‘ഔട്ട് ഓഫ് സിലബസ്’ ഹ്രസ്വചിത്രത്തിൽനിന്നുള്ള രംഗം
ലഹരിക്കെതിരേയുള്ള ബോധവത്കരണം സിലബസിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണെന്ന് ഓർമിപ്പിച്ച് ‘ഔട്ട് ഓഫ് സിലബസ്’. ലഹരിക്കെതിരേയുള്ള പ്രചാരണാർഥം കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നിർമിച്ച ഹ്രസ്വചിത്രമാണിത്. രാഹുൽ, മാളവിക, ഷെഫീഖ്, കിരൺ എന്നീ സ്കൂൾ വിദ്യാർഥികളാണ് കേന്ദ്രകഥാപാത്രങ്ങൾ. മയക്കുമരുന്നിനടിമയായ കിരണിനെ മറ്റ് മൂന്ന് വിദ്യാർഥികൾ ലഹരിയുടെ വലയിൽനിന്ന് മോചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്കൂൾ അധികൃതരും സ്ഥലം എസ്.െഎ.യും ഇവർക്ക് കൂട്ടായി നൽക്കുന്നു.
ക്ലാസ് മുറിയുടെ പടികടന്നുപോലും മയക്കുമരുന്ന് യഥേഷ്ടമെത്തുന്നു എന്ന ഞെട്ടിക്കുന്ന യാഥാർഥ്യവും ചിത്രം ചർച്ചചെയ്യുന്നു. കർത്തവ്യവും കടമയും മറന്നുപോകുന്ന സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാർഥികൾക്ക് നൽകുന്ന ജാഗ്രതാ നിർദേശവും സുരക്ഷിതബോധവുമാണ് ‘ഔട്ട് ഓഫ് സിലബസി’ലൂടെ വെളിപ്പെടുത്തുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു.
കഥാപാത്രങ്ങളായി മേയറും കൗൺസിലർമാരും
മേയറായി കോർപ്പറേഷൻ മേയർ ടി.ഒ.മോഹനനും പ്രഥമാധ്യാപികയായി പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. പി.ഇന്ദിരയും വേഷമിടുന്നു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി.രാജേഷ്, കൗൺസിലർ എസ്.ഷഹീദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സി.കെ.സുജിത്തിന്‍റെ കഥയ്ക്ക് അനിലേഷ് ആർഷയാണ് തിരക്കഥയെഴുതിയത്.
സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത് ജലീൽ ബാദുഷ. ഗാനരചന നികേഷ് ചെമ്പിലോടും സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം എന്നിവ ഹരിമുരളി ഉണ്ണികൃഷ്ണനും നിർവഹിച്ചു. അഖിലേഷ് മോഹനാണ് എഡിറ്റിങ്. കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി.പത്മനാഭനാണ് ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം നിർവഹിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..