ചേട്ടൻ പനയ്ക്കൽ അനിയൻ പനയ്ക്കൽ


2 min read
Read later
Print
Share

നാളെ ലോക നാടകദിനം

അനിയൻ പനയ്ക്കലെന്ന അനിൽകുമാറും ചേട്ടൻ പനയ്ക്കലെന്ന അജിത്കുമാറും

ഓച്ചിറ: വവ്വാക്കാവ് പനയ്ക്കൽവീട്ടിൽ എപ്പോഴും ചർച്ച നാടകമാണ്. നാടകത്തെ നെഞ്ചോടു ചേർത്തുവെച്ച ഇരട്ടകൾ അനിയൻ പനയ്ക്കലെന്ന അനിൽകുമാറും ചേട്ടൻ പനയ്ക്കലെന്ന അജിത്കുമാറും ഇവിടെയാണ്. നാട്ടുകാർക്ക് ഇവർ അനിയനും ചേട്ടനുമാണ്. അനിയൻ പനയ്ക്കലിന് നാടകരചനയിലും ചേട്ടൻ പനയ്ക്കലിന് അഭിനയത്തിലുമാണ് വൈഭവം. അനിയൻ എഴുതുന്ന നാടകങ്ങളിലെ പ്രധാന കഥാപാത്രമായി രംഗത്തെത്തുന്നത് മിക്കപ്പോഴും ചേട്ടനാണ്.

ചേട്ടൻ പ്രധാനകഥാപാത്രമായി അഭിനയിച്ച പൊട്ടൻ എന്ന നാടകത്തിെൻറ അവസാനത്തിൽ പൊട്ടനെ അടിച്ചുകൊല്ലുന്ന രംഗമുണ്ട്. മരിച്ചുകിടക്കുന്ന പൊട്ടന്റെ പ്രേതമായി ഉയർത്തെഴുന്നേൽക്കുന്നത് അനിയനാണ്. ഇരട്ടകളായതിനാൽ തിരിച്ചറിയാൻ കഴിയാതെ പ്രേക്ഷകർ ഇതു മാജിക്കാണോയെന്ന് അന്വഷിച്ച കൗതുകകരമായ അനുഭവവും ചേട്ടൻ പനയ്ക്കൽ പങ്കുവെക്കുന്നു.

അമെച്ചർ, ഏകാങ്കം പ്രൊഫഷണൽ തുടങ്ങിയ മേഖലകളിൽ ഇരുപത്തഞ്ചോളം നാടകങ്ങൾ അനിയൻ പനയ്ക്കൽ എഴുതിയിട്ടുണ്ട്. പ്രിയപ്പെട്ട ഷിക്കാഗോയ്ക്ക്, പ്രജാപതി, രക്തബന്ധം തുടങ്ങിയ ഏകാംഗനാടകങ്ങളും വവ്വാക്കാവ് യൗവന ഡ്രാമാവിഷന്റെ പൊട്ടൻ, ഇരുട്ട് തുടങ്ങിയ അമെച്ചർ നാടകങ്ങളും കൊച്ചിൻ കലാകേന്ദ്രത്തിന്റെ ആദ്യനാടകമായ ഭാരതവർഷം, ഓച്ചിറ സരിഗയുടെ തങ്കത്തിടമ്പ്, തങ്കത്തേരുള്ള തമ്പുരാൻ, കിഴക്കുനിന്നൊരു കിഴവൻ, അരക്കില്ലം, കൊല്ലം ആവിഷ്കാരയുടെ അഭയാർഥികൾ തുടങ്ങിയ പ്രൊഫഷണൽ നാടകങ്ങളും ഇൗ തൂലികത്തുമ്പിലൂടെയാണ് പിറന്നത്. ചിലനാടകങ്ങളിൽ അനിയൻ അഭിനയിച്ചിട്ടുമുണ്ട്.

രാജേഷ് ഇരുളം സംവിധാനം ചെയ്ത പൊട്ടൻ എന്ന നാടകം പ്രേക്ഷകരുടെ പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കളിച്ചിട്ടുണ്ട്‌ ഈ നാടകം. ഇരുട്ട് എന്ന നാടകത്തിന് സംഗീതനാടക അക്കാദമിയുടെ സെലക്‌ഷൻ ലഭിച്ചു. ഇതിന്റെ അവതരണത്തിനായി രണ്ടുലക്ഷം രൂപ ലഭിക്കും.

അഭിനയവൈവിധ്യങ്ങൾ തേടുന്ന ചേട്ടൻ പനയ്ക്കൽ ഇതിനകം മുപ്പതോളം നാടകങ്ങളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്കൂൾകാലംമുതൽ അഭിനയരംഗത്തെത്തിയ ചേട്ടൻ പനയ്ക്കൽ കോളേജിലെ മികച്ച നടനായിരുന്നു. അഹമ്മദ് മുസ്‌ലിം രചനയും പി.കെ.ശിവൻകുട്ടി സംവിധാനവും നിർവഹിച്ച യൗവന ഡ്രാമാവിഷന്റെ കടൽത്തീരത്തിലെ വെള്ളായി അപ്പൻ, നിയമപരമല്ലാത്ത മുന്നറിയിപ്പിലെ ഫുഡ് ഇൻസ്പെക്ടർ, പൊട്ടനിലെ പൊട്ടൻ, ഇരുട്ടിലെ കറുമ്പൻ എന്നീ കഥാപാത്രങ്ങളും പെരുമ്പടവത്തിന്റെ ഒരുസങ്കീർത്തനം പോലെ എന്ന നോവലിന്റെ നാടകാവിഷ്കാരത്തിലെ സ്റ്റെല്ലോവ്‌സ്കിയും ഏറെ പ്രശംസ നേടിക്കൊടുത്തു. നാടകാസ്വാദകനായ അച്ഛൻ രാമചന്ദ്രൻ പിള്ളയാണ് വഴികാട്ടിയായത്. അനിയൻ പനയ്ക്കലിന്റെ ഭാര്യ ജയശ്രീ. മക്കൾ: മൈഥിലി, ആദിത്യ. മഞ്ചുവാണ് ചേട്ടൻ പനയ്ക്കലിന്റെ ഭാര്യ.

Cap1അനിയൻ പനയ്ക്കലും ചേട്ടൻ പനയ്ക്കലും

ചേട്ടൻ പനയ്ക്കൽ പൊട്ടൻ എന്ന നാടകത്തിൽ

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..