അൽഫോൻസയുടെ കായികരംഗത്തെ കലാലയ പെരുമ


1 min read
Read later
Print
Share

അൽഫോൻസാ കോളേജിലെ കായികതാരങ്ങൾ പരിശീലനം നടത്തുന്നു

പാലാ: ഒളിമ്പിക്‌സും ഏഷ്യാഡും ഉൾപ്പെടെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ താരങ്ങളുടെ നിരയുമായി പാലാ അൽഫോൻസാ കോളേജിന്റെ കായികപ്പെരുമ. കായിക രംഗത്തെ മികവിന് കൈയൊപ്പുചാർത്തി ജി.വി.രാജാ പുരസ്‌കാരവുമെത്തി.

ഇന്ത്യയുടെ കായികഭൂപടത്തിൽ മികച്ച സ്ഥാനം നേടാൻ അൽഫോൻസാ കോളേജിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഒളിമ്പ്യന്മാർ, മൂന്ന് അർജുന അവാർഡ് ജേതാക്കൾ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, സാഫ് ഗെയിംസ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് തുടങ്ങിയ അന്തർദേശീയ കായിക മത്സരങ്ങളിൽ അഭിമാനം ഉയർത്തിയ ഒരുപിടി താരനിര വനിതാ കോളേജായ അൽഫോൻസയ്ക്ക് സ്വന്തമായുണ്ട്.

അൽഫോൻസയിലെ കായികതാരങ്ങൾ ഇരുന്നൂറോളം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

1964-ൽ ഒരു ജൂനിയർ കോളേജായി ആരംഭിച്ചപ്പോൾ കായിക രംഗത്തിന് പ്രാധാന്യം നൽകിയതാണ് അൽഫോൻസാ കോളേജിന് മുൻപിലെത്താൻ സാഹചര്യമൊരുക്കിയത്. കോളേജ് ആരംഭിച്ചപ്പോൾമുതൽ ഇന്നുവരെ കോളേജിന്റെ മാനേജ്‌മെന്റും പ്രിൻസിപ്പൽമാരും കായികാധ്യാപകരും പരിശീലകരും കായികരംഗത്തിന്റെ വളർച്ചയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരാണ്.

1964-ൽ സുമതി എസ്.നായരായിരുന്നു കായികാധ്യാപിക. എം.സെലിൻ, ഷൈനി വിൽസൺ വോളിബോൾ താരങ്ങളായ ഏലിക്കുട്ടി ജോസഫ്, ജാസ്മിൻ ജോർജ്, വി.ആർ.ശ്രീദേവി എന്നിവരാണ് അൽഫോൻസാ കോളേജിന്റെ ആദ്യകാല കായിക പെരുമ.

1997 മുതൽ കഴിഞ്ഞമാസംവരെ പാലായുടെ കായികാാചാര്യനായ തങ്കച്ചൻ മാത്യു ആയിരുന്നു പരിശീലകൻ. ഒളിമ്പ്യന്മാരായ പ്രീജാ ശ്രീധരൻ, സിനി ജോസ് ഉൾപ്പെടെ 15-ൽപരം അന്താരാഷ്ട്രതാരങ്ങളും 600-ലധികം നാഷണൽ മെഡൽജേതാക്കളും പിന്നീട് കോളേജിന്റെ പെരുമ കൂട്ടി. വോളിബോളിൽ ഏലിക്കുട്ടി ജോസഫ്, റെജി ആന്റണി, ഡെയ്‌സി തോമസ്, ജാസ്മിൻ ജോർജ്, പി.ആർ.ശ്രീദേവി, കെ.ബബിത എന്നിവർ അന്താരാഷ്ട്ര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്‌. ഹാൻഡ് ബോളിൽ പ്രസീദ പ്രസന്നൻ, തനു മാത്യു എന്നിവർ അൽഫോൻസായുടെ യശസ്സ് വാനോളം ഉയർത്തി.

നീന്തലിൽ തോപ്പിൽ സഹോദരിമാരായ സുമി സിറിയക്, സൗമീ സിറിയക്, സോണി സിറിയക് എന്നിവരും ശ്രദ്ധേയരായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..