മാങ്കുളം: മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. ചുട്ടുപൊള്ളുന്ന വെയിലിൽ മതിവരുവോളം തണുത്ത വെള്ളത്തിലുള്ള നീരാട്ടിനായാണ് സഞ്ചാരികൾ കൂടുതലായി മുപ്പത്തിമൂന്നിലെത്തുന്നത്.
വനത്തിലൂടെ ഒഴുകിയെത്തി പാറക്കെട്ടുകളിൽനിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ കുളിക്കാനും ചിത്രങ്ങൾ പകർത്താനും വേനൽക്കാലമായാൽ പിന്നെ സഞ്ചാരികളുടെ തിരക്കാണ്. പ്രായഭേദമെന്യേ എല്ലാവർക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാനും ചിത്രങ്ങൾ പകർത്താനും സൗകര്യമുണ്ടെന്നതാണ് ഈ ജലപാതത്തിന്റെ പ്രത്യേകത. കാട്ടുചോലയായി തെളിഞ്ഞൊഴുകുന്ന വെള്ളത്തിന് നട്ടുച്ചനേരത്തും കോരിത്തരിപ്പിക്കുന്ന തണുപ്പുണ്ട്. വേനലെത്ര കടുത്താലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം ഒഴുകികൊണ്ടേയിരിക്കും.
ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികൾ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും കണ്ട് മടങ്ങാറാണ് പതിവ്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്കായി മാങ്കുളത്തുനിന്നും ആനക്കുളത്തുനിന്നുമെല്ലാം വെള്ളച്ചാട്ടത്തിലേക്ക് ജീപ്പിലുള്ള യാത്രയ്ക്കും സൗകര്യമുണ്ട്. ഗ്രാമീണതയുടെ ഭംഗിക്കും വനത്തിന്റെ പച്ചപ്പിനുമിടയിൽ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം തീർക്കുന്ന മനോഹാരിത സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..