Caption
കോട്ടയം : എളുപ്പത്തിൽ ജൈവമാലിന്യ സംസ്‌കരണം നടത്താം. ചെലവും കുറവ്. ഇതാണ് ആളുകൾക്ക് വേണ്ടതും. പ്രയോജനപ്രദമായ രീതിയിൽ ജൈവമാലിന്യ സംസ്‌കരണം നടത്തുന്നവിധം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ സ്റ്റാളിലെത്തിയാൽ മഹാത്മാഗാന്ധി സർവകലാശാല ബയോ സയൻസ്, എൻവയൺമെന്റൽ സയൻസ് വിദ്യാർഥികൾ പരിചയപ്പെടുത്തും. ഉണക്കിപൊടിച്ച കരിയില മുതൽ ജൈവവളം നിറച്ച് ചെടികൾ നടാൻ പാകത്തിനുള്ള ചെടിച്ചട്ടികൾ വരെ ഇവിടെ സ്റ്റാളിൽ വിൽപ്പനയ്ക്കുണ്ട്.
സുരക്ഷിത വൈദ്യുതി ഉപയോഗം
മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സുരക്ഷിത വൈദ്യുതി ഉപയോഗത്തിന്റെ മാർഗങ്ങളും കെ.എസ്.ഇ.ബി. പരിചയപ്പെടുത്തും. മിതമായ വൈദ്യുതി ഉപഭോഗത്തിന്റെ പ്രാധാന്യം, സുരക്ഷിതമാർഗങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ഓൺലൈനായി ബില്ല് അടയ്‌ക്കൽ, ഓൺലൈൻ ഉപഭോക്തൃസേവനം, കെ.എസ്.ഇ.ബിയുടെ ഇ-സേവനങ്ങൾ തുടങ്ങിയവ പരിചയപ്പെടാം. പാഴാക്കാതെ വൈദ്യുതി ഉപയോഗിക്കാനുള്ള മാർഗങ്ങളും അപകടങ്ങളിൽ സുരക്ഷ തേടാനുള്ള വഴികളും സ്റ്റാളിൽ വിശദീകരിക്കും. അമിത വൈദ്യുത പ്രവാഹമുണ്ടാകുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്ന സാങ്കേതിക സംവിധാനം ഇ.എൽ.സി.ബി. മാതൃകയും കാണാം.
എന്റെ കേരളം പ്രദർശനമേളയിൽ ഇന്ന്
കോട്ടയം നാഗമ്പടം മൈതാനം: ഫിഷറീസ് വകുപ്പ് സെമിനാർ 10.00, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലാപരിപാടികൾ 1.30, കേരള പോലീസ് ഡോഗ് ഷോ 3.00, സ്റ്റീഫൻ ദേവസിയും സോളിഡ് ബാൻഡും ചേർന്നൊരുക്കുന്ന കലാസന്ധ്യ വൈകീട്ട് 6.30.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..