പുതിയ കളക്ടർ: വി.വിഘ്നേശ്വരി


2 min read
Read later
Print
Share

Caption

കോട്ടയം: ജൂൺ ഒന്നിന് കോട്ടയം ജില്ലാ കളക്ടർ പദവി ഏറ്റെടുക്കുന്ന വി.വിഘ്നേശ്വരിയോട് ജില്ലയുടെ പ്രത്യേകതയെന്തെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരമുണ്ട്. ‘അക്ഷരനഗരിയുടെ നാട്.’ കുട്ടിക്കാലത്ത് സ്വദേശമായ മധുരയിൽനിന്ന് അച്ഛനമ്മമാർക്കൊപ്പം കേരളത്തിൽ ഇടുക്കി, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ വന്നിട്ടുണ്ട്.

കോട്ടയത്തുവന്നത് ഐ.എ.എസ്. ഔദ്യോഗിക പദവി കിട്ടിക്കഴിഞ്ഞാണ്. കൃത്യമായി പറഞ്ഞാൽ കെ.ടി.ഡി.സി.യുടെ മാനേജിങ് ഡയറക്ടറായശേഷം. കുമരകത്ത് ജി 20 നടക്കുന്നതിന് മുന്പുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ മുതൽ കൃത്യമായി എല്ലാമാസവും വന്നുപോയി.

2011-ൽ മധുര ത്യാഗരാജാർ േകാളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.

ശേഷം ഒരുവർഷം ചെന്നൈ ടി.സി.എസിൽ അസിസ്റ്റന്റ് സിസ്റ്റം എൻജീയറായി ഒരുവർഷം ജോലിചെയ്തു. 2015-ൽ ഐ.എ.എസ്. നേടി.

പിന്നീട് കോഴിക്കോട് സബ് കളക്ടറായി. കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി എന്നിവയുടെ ഡയറക്ടർ എന്നീ ചുമതലകളിൽനിന്നാണ് കോട്ടയം കളക്ടറായുള്ള പുതിയ നിയോഗം.

സിവിൽ സർവീസിൽ കൂടുതൽ ജനസന്പർക്കമുള്ള പദവിയാണ് കളക്ടറുടേത്.എങ്ങനെ ആ പദവിയെ കൂടുതൽ സുന്ദരമാക്കും?

മറ്റ് ചിലരുടെ ഇടപെടൽമൂലം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. അത് സ്ത്രീകളാകട്ടെ, കുട്ടികളാകട്ടെ കൂടുതൽ ഇരയാക്കപ്പെടുന്നു. അത്തരക്കാരുൾപ്പെടെ നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം ഉണ്ടാകും

സ്വദേശമായ മധുരയുടെ പ്രത്യേകത ?

എപ്പോഴും ഉണർന്നിരിക്കുന്ന നാടാണ് മധുര. രാത്രിയിൽ 10 മണിക്കും 12-നും രണ്ടിനും നാലിനുമൊക്കെ മധുര ഉണർന്നുതന്നെയുണ്ടാകും. അതുകൊണ്ട് മധുര കൂടുതൽ ലൈവാണ്. മധുര േക്ഷത്രവും സുന്ദരമാണ്.

കോട്ടയം നഗരം പെട്ടെന്ന് ഉറങ്ങിപ്പോകുന്ന നാടാണ്?

അങ്ങനെ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ പല നഗരങ്ങളും അങ്ങനയാണെന്ന് തോന്നുന്നു.

വിഘ്േനശ്വരിയുടെ ഭർത്താവ് എറണാകുളം കളക്ടർ എൻ.എസ്.കെ.ഉമേഷാണ്‌. വിവാഹം 2018-ലായിരുന്നു.

തമിഴ്‌നാട് മധുര സ്വദേശികളായ ഇരുവരും മസൂറിയിലെ ഐ.എ.എസ്. ട്രെയിനിങ് സമയത്താണ്‌ പരിചയപ്പെടുന്നത്.

പരിശീലനശേഷം ഇരുവരും കേരളത്തിലെത്തി. 2018-ൽ വിവാഹം നടക്കുമ്പോൾ വയനാട് സബ് കളക്ടറാണ് ഉമേഷ്. വിഘ്േനശ്വരി കോഴിക്കോട് സബ് കളക്ടറും. അടുത്തടുത്ത ജില്ലയിലെ പദവികളിൽ.

പിന്നീട്‌ 2020-23 കാലത്ത് ഇരുവരും വിവിധ തസ്തികകളിൽ തിരുവനന്തപുരത്ത് ജോലിചെയ്തു.

ഈ വർഷം ആദ്യം ഉമേഷ് എറണാകുളത്ത് കളക്ടറായെത്തി. ഇപ്പോൾ തൊട്ടടുത്ത ജില്ലയായ കോട്ടയത്ത് കളക്ടറായി വിഘ്നേശ്വരിയും എത്തുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..