ഭൂട്ടാന്റെ പ്രിയ പാട്ടുകാരി കണ്ണൂരിൽനിന്ന്


1 min read
Read later
Print
Share

: കണ്ണൂരുകാരി കുട്ടിയെ കണ്ടാൽ ഭൂട്ടാനിൽ പലരും തിരിച്ചറിയും. അവരുടെ പ്രിയ പാട്ടുകാരിയാണ്. എളയാവൂരിലെ സുചേത സതീഷ് ആണ് ഭൂട്ടാനിലെ സോങ്ക ഭാഷയിൽ പാട്ടുപാടി അവരുടെ മനസ്സിൽ ഇടംനേടിയത്.

ഭൂട്ടാൻ സംഗീതസംവിധായകൻ ആസാ ലാബ ചിട്ടപ്പെടുത്തിയ ഗാനമാണ് സുചേത അവിടുത്തെ ഗായകൻ ഹേംലാൽ ഡോർജിക്കൊപ്പം പാടിയത്. ഭൂട്ടാനിലെ ഇന്ത്യൻ എംബസിയിൽ കഴിഞ്ഞദിവസം ഗാനം പുറത്തിറക്കി. ഇന്ത്യ, ഭൂട്ടാൻ സാംസ്കാരങ്ങളുടെ ഒത്തുചേരലിന്റെ ഭാഗമായാണ് അവിടുത്തെ കലാകാരൻമാർക്കൊപ്പം ചേർന്ന് പാട്ട് പുറത്തിറക്കിയത്. ദുബായിലെ സ്റ്റുഡിയോയിൽനിന്ന് പാട്ട് റെക്കോഡ് ചെയ്ത് ഭൂട്ടാനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനുമുൻപ് ഇതേ സംഗീതസംവിധായകൻ ചിട്ടപ്പെുടത്തിയ മറ്റൊരു പാട്ടും പാടിയിരുന്നു. തോ ദാ സെം... എന്ന് തുടങ്ങുന്ന ഗാനം ഭൂട്ടാനിൽ വൻഹിറ്റ് ആയിരുന്നു. ഇതിനുപുറമെ ഭൂട്ടാനിൽ പലതവണ സംഗീതക്കച്ചേരി അവതരിപ്പിക്കുകയും ചെയ്തു. സംഗീതപരിപാടികൾക്കായി ഭൂട്ടാനിലെത്തിയപ്പോൾ കൊച്ചുകുട്ടികളടക്കം പലരും തിരിച്ചറിഞ്ഞത് തനിക്ക് കിട്ടിയ അംഗീകാരമാണെന്നും ആ ഭാഷയോട് നീതിപുലർത്താനായതിന്റെ തെളിവാണെന്നുമാണ്‌ സുചേത പറയുന്നത്.

bb ഗിന്നസ് റെക്കോഡിൽbb

16-ാം വയസ്സിൽ 120 ഭാഷകളിൽ ഏഴുമണിക്കൂറിലധികം തുടർച്ചയായി പാടി ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച ഗായികയാണ് സുചേത. ഇതിനായി പാടി ഭൂട്ടാൻ പാട്ടിന്റെ ആലാപനശൈലിയും ശബ്ദവും ഇഷ്ടപ്പെട്ടാണ് ഭൂട്ടാൻ സംഗീതസംവിധായകൻ പാടാൻ ക്ഷണിച്ചത്. ആയിഷ എന്ന മലയാളചലച്ചിത്രത്തിലെ അറബിപാട്ടും ഈ മിടുക്കിയുടെ ശബ്ദത്തിലുള്ളതാണ്.

മുന്നുവയസ്സിലാണ് കർണാടക സംഗീതം പഠിക്കാൻ തുടങ്ങിയത്. പിന്നീട് ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. ജെറി അമൽദേവിന് കീഴിലാണ് ഇപ്പോൾ സംഗീതപഠനം. ദുബായ്, അബുദാബി എന്നിവിടങ്ങളിലും നിരവധി സംഗീതക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ് തുടർപഠനത്തിന് തയ്യാറെടുക്കുകയാണ്. 2020-21-ലെ ഉജ്ജ്വലബാല്യം പുരസ്കാരവും നേടിയിട്ടുണ്ട്. ദുബായിലെ ത്വഗ്രോഗവിദഗ്‌ധൻ എളയാവൂരിലെ ഡോ. ടി.സി. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ്. സുശാന്ത് സതീഷ് ആണ് സഹോദരൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..