56-ാംദിവസം പുറത്തിറക്കി : വീണത് പോലീസ് കണ്ണിലും


2 min read
Read later
Print
Share

Caption

അടൂർ: സത്യത്തിന്റെ ചുരുളഴിയാൻ ഒരുതരി മണലെങ്കിലും മതി. ഇതിന് ഉദാഹരണമാണ് മണ്ണടി സ്വദേശിയും ഇപ്പോൾ തിരുവല്ലയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് യൂണിറ്റംഗവുമായ അനുരാഗ് മുരളീധരൻ 2017-ൽ അന്വേഷിച്ച വാഹനാപകടക്കേസ്. അശ്രദ്ധമായ ഡ്രൈവിങ്ങ് ഒരാളുടെ മരണത്തിന് ഇടയാക്കിയശേഷം എവിടെയോ പോയൊളിച്ച ഓട്ടോറിക്ഷയെയും ഡ്രൈവറേയും 56 ദിവസത്തിനുശേഷം കണ്ടെത്തിയ സംഭവം. മരണം കാരണം ആശ്രയമറ്റ കുടുംബത്തിന് ആനുകൂല്യം ലഭിക്കാൻ പോലീസ് അന്വേഷണം സഹായമായി.

സാധാരണ അപകടം, പക്ഷേ...

ഡിസംബർ 27-ന് രാത്രി. ടി.കെ. റോഡിൽ ഇലന്തൂർ ജങ്ഷനിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷ വളവിൽ താനേ മറിഞ്ഞു എന്നാണ് കണ്ടുനിന്നവരൊക്കെ പറഞ്ഞത്. സാധാരണ അപകട മരണം എന്ന രീതിയിൽ പോകേണ്ടിയിരുന്ന കേസ്. ആദ്യം അന്വേഷിച്ച ആറന്മുള പോലീസ് സാധാരണ അപകടം എന്ന നിലയിൽ കേസ് എടുക്കാൻ ഇരുന്നപ്പോഴാണ് ഇൻസ്പെക്ടർ ബി.അനിലിന് സംശയം തോന്നിയത്. നേരേപോയ വാഹനം പെട്ടെന്ന് മറിയാനുണ്ടായ കാരണം എന്തായിരിക്കാം?

അപകടം നടന്ന് രണ്ടാഴ്ചയ്‌ക്കുശേഷം, സ്ഥലത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് അംഗമായിരുന്ന അനുരാഗ് മുരളീധരനെ ഇൻസ്പെക്ടർ ഏൽപ്പിച്ചു. 2017 ജനുവരി 16-ന് അന്വേഷണം തുടങ്ങി. ഇലന്തൂർ ജങ്ഷനിലെ കംപ്യൂട്ടർ കടയിലെ സി.സി.ടി.വി. പരിശോധിച്ചു. അപകടത്തിൽപ്പെട്ട ഓട്ടോയെ മറ്റൊരു ഓട്ടോ മറികടക്കുന്നത് ദൃശ്യത്തിൽ കണ്ടു. ഇതേനിമിഷം മറികടന്ന ഓട്ടോ ഇൻഡിക്കേറ്റർ ഇടാതെ ഓമല്ലൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് വെട്ടിച്ചു തിരിച്ചു. പുറകെ വന്ന ഓട്ടോ അപകടമുണ്ടാക്കിയ ഓട്ടോയുടെ പുറകിൽ ചെറുതായി ഇടിക്കുന്നതായി ദൃശ്യത്തിൽ കണ്ടെത്തി. പലതവണ ശ്രദ്ധിച്ചുകണ്ടാൽ മാത്രം മനസ്സിലാകുന്ന ദൃശ്യമായിരുന്നു ഇത്.

അപകടമുണ്ടാക്കിയ ഓട്ടോ ഇലന്തൂർ ജങ്ഷനിൽനിന്ന് ഓമല്ലൂർ റോഡിലേക്ക് അല്പം കയറ്റിനിർത്തി. ഡ്രൈവറും ഓട്ടോയുടെ പുറകിൽനിന്ന് സ്ത്രീയും മറ്റ് രണ്ടുപേരും കൂടി ഇറങ്ങി. ഇതിനിടയിൽ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മറ്റുള്ളവർ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയമെല്ലാം, അപകടമുണ്ടാക്കിയ ഓട്ടോയിലെ ഡ്രൈവറും അതിലെ യാത്രക്കാരും നോക്കിനിൽക്കുന്നതും ദൃശ്യത്തിലുള്ളതായി അനുരാഗ് ഓർക്കുന്നു. തുടർന്ന് സ്ത്രീയുടെ ശരീരത്തിൽ തട്ടി ഓട്ടോ ഡ്രൈവർ, പോകാം എന്ന് ആംഗ്യം കാട്ടി. ഇതോടെ സംശയമേറി. സമീപത്തെ ഒട്ടേറെ ക്യാമറദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അപകടമുണ്ടാക്കിയ വണ്ടി തിരിച്ചറിയാൻ സാധിച്ചില്ല.

അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസരത്തിലാണ്, ഇപ്പോഴത്തെ അടൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അബ്ദുൽ റഹിം അനുരാഗിനെ വിളിക്കുന്നത്. അപകടത്തിന് കാരണക്കാരെ കണ്ടെത്തണമെന്നു പറയാനായിരുന്നു അത്. മരിച്ച ആളുടെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും മൂന്നുമാസം മുൻപാണ് ടാക്സി വിറ്റശേഷം ഓട്ടോ എടുത്തതെന്നും പറഞ്ഞു. മൂന്നു പെൺകുട്ടികളാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ഭാര്യയ്ക്ക് ജോലിയില്ല എന്നും അറിയിച്ചു. ഇതോടെ അനുരാഗ് വീണ്ടും അന്വേഷണത്തിനിറങ്ങി. അപകടത്തിനിടയാക്കിയ ഓട്ടോയുടെ 12 പ്രത്യേകതകൾ കണ്ടെത്തി. ഈ പ്രത്യേകതകളുള്ള വാഹനം കണ്ടെത്താൻ ഒട്ടേറെ ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പലതവണ പരിശോധിച്ചു. നിരാശയായിരുന്നു ഫലം.അനുരാഗ് മുരളീധരൻ

തേടിയ തെളിവ് കൺ‍മുന്നിലേക്ക്

: അങ്ങനെയിരിക്കെ ഒരുദിവസം കിടങ്ങന്നൂർ വഴി പോകുമ്പോൾ, പോലീസ് ജീപ്പിന് മുന്നിലേക്ക് പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്നുകയറി. മനസ്സിലുള്ള ഓട്ടോറിക്ഷയും മുന്നിൽ പോകുന്ന ഓട്ടോറിക്ഷയുമായി 95 ശതമാനത്തിലധികം സാദൃശ്യംതോന്നി. ഇത്രയും നാളത്തെ അന്വേഷണത്തിനിടയിൽ ഇങ്ങനെ സാദൃശ്യമുള്ള ഓട്ടോറിക്ഷ കാണുന്നത് ആദ്യമാണ്. ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തിച്ചശേഷം ഡ്രൈവറോട് വിവരങ്ങൾ തിരക്കി. തുടർന്ന് സി.സി.ടി.വി.യിൽ കണ്ട ആൾ തന്നെ ആണെന്ന് ഇതെന്ന് ഉറപ്പിച്ചു. മൊബൈൽ ടവർ ലൊക്കേഷനും മറ്റും പരിശോധിച്ചു ഉറപ്പുവരുത്തി.

ഇതോടെ നടന്ന സംഭവമെല്ലാം ഓട്ടോ ഡ്രൈവർ വ്യക്തമായി വിവരിച്ചു. അപകടം പറ്റിയെന്ന് മനസ്സിലായെങ്കിലും അപകടസ്ഥലത്ത് ഉണ്ടായിരുന്ന ആരും അത് ശ്രദ്ധിച്ചില്ല എന്നറിഞ്ഞപ്പോൾ രക്ഷപ്പെടുകയായിരുന്നു. അപകടം നടന്നതുമുതൽ ഓട്ടോറിക്ഷ വെളിയിൽ ഇറക്കാതെ ഇരിക്കുകയായിരുന്നു. ഇതിനുശേഷം ഓട്ടത്തിനായി ആദ്യമായി പോകുന്ന വഴിയിലാണ് അനുരാഗിന്റെ മുമ്പിൽ ഓട്ടോറിക്ഷ വന്നുപെട്ടത്. സംഭവം നടന്നിട്ട് അന്ന് 56 ദിവസമായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറെ പ്രതിയാക്കി കേസ് എടുത്തു. അങ്ങനെ ആരും ശ്രദ്ധിക്കാതെപോയ അപകടത്തിന്റെ കുരുക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..