അധ്യാപകരെല്ലാം ഗസ്റ്റ്; കുട്ടികളെല്ലാം ഫസ്റ്റ്


1 min read
Read later
Print
Share

കിഴക്കുപുറം സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളും അധ്യാപകരും

ഏനാത്ത്: സ്ഥിരാധ്യാപകരില്ലാത്തതിന്റെ പ്രശ്നങ്ങളും മറികടന്ന് എല്ലാ പ്ലസ്ടു വിദ്യാർഥികളും ജയിച്ചു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് കിഴക്കുപുറം ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് അഭിമാനാർഹമായ ജയം നേടിയത്.

ഹയർസെക്കൻഡറി പരീക്ഷാഫലം വന്നപ്പോൾ സ്കൂളിലെ ഒരേയൊരു സയൻസ് ബാച്ചിലെ 11 വിദ്യാർഥികളും വിജയിച്ചു. 2014 മുതൽ ഇവിടെ സ്ഥിരം അധ്യാപകരില്ല. താത്കാലിക അധ്യാപകരുടെ കഠിനപരിശ്രമത്തിന്റെകൂടി ഫലമാണ് ഇപ്പോഴത്തെ നേട്ടം.

ജയിച്ച 11 പേരും സമീപപ്രദേശങ്ങളിലുള്ളവരാണ്. ട്യൂഷനും പോകുന്നതിനുംമറ്റും അവസരമില്ലായിരുന്നു. താത്കാലിക അധ്യാപകരായ അനുപമയുടെയും സുമയുടെയും നേതൃത്വത്തിലാണ് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചതെന്ന് കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

പരീക്ഷയ്ക്ക് മാസങ്ങൾക്കുമുമ്പേ ചിട്ടയായ പഠനം ആരംഭിച്ചു. ഓരോ കുട്ടിയേയും മനസ്സിലാക്കി മതിയായ പിന്തുണ നൽകി. ഒരാൾപോലും തോൽക്കരുതെന്ന വാശി തങ്ങൾക്കുണ്ടായിരുന്നെന്ന് അധ്യാപകർ പറഞ്ഞു.

തുടർച്ചയായ വർഷങ്ങളിൽ 40 കുട്ടികൾ ഇല്ലാത്തതിനാലാണ് സ്ഥിരം നിയമനം നടക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.

എല്ലാ വർഷവും ഏഴ് താത്കാലിക അധ്യാപകർ വരും. മറ്റ് ജീവനക്കാർ ഇല്ലാത്തതിനാൽ, ഓഫീസ്, ലാബ് തുടങ്ങിയവയുടെ കാര്യങ്ങളും ഇവർ തന്നെയാണ് നോക്കുന്നത്. ഗസ്റ്റ് അധ്യാപകരിൽ ഒരു അധ്യാപിക മാത്രമേ ഒമ്പത് വർഷമായി തുടരുന്നുള്ളൂ. പ്രിൻസിപ്പൽ ഇല്ലാത്തതിനാൽ ഭരണപരമായ കാര്യങ്ങളുടെ ചുമതല ഹൈസ്കൂൾ പ്രിൻസിപ്പലിനാണ്.

ആശ്രയം ഹൈസ്കൂളിന്റെ സൗകര്യങ്ങൾ

:ലാബുകൾ, ഓഫീസ്, കെട്ടിടം തുടങ്ങിയവയ്ക്കെല്ലാം ഹൈസ്കൂളിന്റെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. 50 സീറ്റുള്ള ബാച്ചിൽ ആദ്യവർഷങ്ങളിൽ 40-ലേറെ കുട്ടികൾ എത്തിയിരുന്നു. വാഹനസൗകര്യമില്ലാത്തതാണ് കുട്ടികൾ എത്താത്തതിന്റെ പ്രധാന കാരണം. ബസ് നിർത്തുന്ന ജങ്ഷനിൽനിന്നും രണ്ടുകിലോമീറ്ററോളം നടന്നാലേ സ്കൂളിൽ എത്താനാകൂ.

പരിമിതികൾ മറികടന്ന് പ്ലസ്ടുവിന് 100 ശതമാനം ജയം നേടി കിഴക്കുപുറം സർക്കാർ സ്കൂൾ

:ലാബുകൾ, ഓഫീസ്, കെട്ടിടം തുടങ്ങിയവയ്ക്കെല്ലാം ഹൈസ്കൂളിന്റെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. 50 സീറ്റുള്ള ബാച്ചിൽ ആദ്യവർഷങ്ങളിൽ 40-ലേറെ കുട്ടികൾ എത്തിയിരുന്നു. വാഹനസൗകര്യമില്ലാത്തതാണ് കുട്ടികൾ എത്താത്തതിന്റെ പ്രധാന കാരണം. ബസ് നിർത്തുന്ന ജങ്ഷനിൽനിന്നും രണ്ടുകിലോമീറ്ററോളം നടന്നാലേ സ്കൂളിൽ എത്താനാകൂ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..