Caption
: കരിങ്ങാലിപ്പാടം പച്ചപുതച്ചുതുടങ്ങിയാൽപ്പിന്നെ പക്ഷികളുടെ വരവ് തുടങ്ങുകയായി. കൊയ്ത്തുനടക്കുന്ന ഏപ്രിൽ മാസംവരെ പക്ഷികളുടെ ഇഷ്ടസങ്കേതമാണ് ഇവിടം. ഇതിൽ ദേശാടകരായ നീർപ്പക്ഷികളും ജനുവരി, ഫെബ്രുവരി മാസത്തിൽ വിരുന്നുവന്നുപോകും. ദേശാടകരുൾപ്പെടെയുള്ള പക്ഷികളാണ് ജനുവരി അവസാനം വരെ കരിങ്ങാലിപ്പാടത്ത് ഉണ്ടാവുക.
അപൂർവ ദേശാടകനായ നീലകണ്ഠപ്പക്ഷിയെയും മണൽക്കുരുവി, കരണ്ടിക്കൊക്കൻ എന്നിവയെയും കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ ഇവിടെ കണ്ടെത്തിയിരുന്നു. 2019 ഡിസംബറിൽ മധ്യേഷ്യയിലെ പർവത തടാകങ്ങൾക്കടുത്തും തെക്കേ ഏഷ്യയിൽ ശൈത്യകാലത്തും കാണപ്പെടുന്ന പക്ഷിയായ കുറിത്തലയൻ വാത്തിനെ കണ്ടെത്തിയിരുന്നു.
കൊക്കുകളും വിവിധയിനം കുരുവികളും കൂട്ടത്തോടെ പാടത്തേക്കെത്തുന്ന മനോഹരകാഴ്ച കരിങ്ങാലിയിൽ കാണാനാകും. പൊന്മണൽക്കോഴി, ബഹുവർണ മണലൂതി, പച്ചക്കാലി, പവിഴക്കാലി, പുള്ളിക്കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, ചതുപ്പൻ, ആറ്റുമണൽക്കോഴി, കരിതപ്പി, കരി ആള, മഞ്ഞ വാലുകുലുക്കി, വഴികുലുക്കി, വലിയവേലിത്തത്ത, റോസി മൈന എന്നിവ വിരുന്നെത്താറുണ്ട്.പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴി കവലയ്ക്കും അറത്തിൽ മനുക്കിനും ഇടയിലുള്ള പൂളയിൽ കവലയിൽനിന്നു തിരിഞ്ഞാൽ ചേരിക്കലിൽ എത്താം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..