• കൊയ്ത്തുകഴിഞ്ഞ കരിങ്ങാലിപ്പാടശേഖരം
പന്തളം: നെല്ലിൻതണ്ടുമണക്കും വഴികൾ, എള്ളിൻനാമ്പു കുരുക്കും വയൽകൾ... കടമ്മനിട്ട രാമകൃഷ്ണൻ പാടിയ കവിതപോലെ മനോഹരമാണ് രണ്ട് ജില്ലകളിലായി പരന്നുകിടക്കുന്ന കരിങ്ങാലി പാടശേഖരം. നിരന്ന നെൽപ്പാടത്തിനിടയിൽ പരന്നുകിടക്കുന്ന ചാലുകൾ, പച്ചപ്പിനെ കീറിമുറിച്ച് പോകുന്ന നീർച്ചാലുകൾ, നിത്യഹരിത വനത്തിനോടു സാമ്യമുള്ള ചെറിയ തുരുത്തുകൾ, ദേശാടകരും കുരുവികളുമുൾപ്പെടുന്ന പക്ഷിസഞ്ചയം...ഇങ്ങനെ നീളുകയാണ് കരിങ്ങാലിപ്പാടശേഖരത്തിലെ കാഴ്ചകൾ. പന്തളം നഗരസഭയുടെ പടിഞ്ഞാറേ അറ്റം, ആലപ്പുഴ ജില്ലയും പത്തനംതിട്ട ജില്ലയും അതിർത്തിപങ്കിടുന്ന ചേരിക്കൽ, മുടിയൂർക്കോണം പ്രദേശം. ഗ്രാമീണ ടൂറിസത്തിൽ ഇടംനേടാൻ അവസരം കാത്തിരിക്കുന്ന മനോഹരഗ്രാമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..