ബിജുവും മക്കളായ നിമിഷയും നിമിതയും ചേർന്ന് പെയിന്റിങ് നടത്തുന്നു
കങ്ങഴ : ഒന്നാംക്ലാസിൽ ചേർക്കാൻ കുട്ടിയുമായി സ്‌കൂൾ വളപ്പിലെത്തിയ രക്ഷിതാക്കൾ അവിടെ കപ്പ നട്ടുകൊണ്ടിരുന്ന ആളോട് ചോദിച്ചു
‘‘ചേട്ടാ ഓഫീസിൽ ആരുമില്ലേ...
ചോദ്യംകേട്ടതും തൂമ്പ മാറ്റിവെച്ച ബിജു ചോദിച്ചു
‘‘പുതിയ അഡ്മിഷനാണോ ഓഫീസിലേക്ക് ഇരുന്നോളൂ ഞാൻ കൈയും കാലും കഴുകിയിട്ട് വരാം’’-
കങ്ങഴ മുണ്ടത്താനം സി.എം.എസ്. എൽ.പി.സ്‌കൂളിലെ പ്രഥമാധ്യാപകനായ ബിജു ജേക്കബാണ് സ്‌കൂളിലെയും വളപ്പിലെയും സർവ ജോലികളും ചെയ്യുന്നത്. സ്‌കൂളിലെത്തിയാൽ ബിജു മികച്ച അധ്യാപകനായും, ഒഴിവ് സമയങ്ങളിൽ പെയിന്ററായും, ആശാരി പണിക്കാരനായും, കർഷകനായും, രാവിലെയും വൈകീട്ടും സ്‌കൂൾ വാനിന്റെെെ ഡ്രെവറായും ബിജു രംഗത്തെത്തും. ബിജുവിന്റെ ഒറ്റയാൻ പോരാട്ടത്തിന് പി.ടി.എ. അധികൃതരും ചില സുഹൃത്തുക്കളും സമയം കണ്ടെത്തി സഹായിക്കാനെത്താറുണ്ട്. കൊടുങ്ങൂർ ഗവ.സ്‌കൂൾ അധ്യാപികയായ ഭാര്യ ജിജിയും മക്കളും തരുന്ന പ്രോത്സാഹനമാണ് തന്റെ ഊർജമെന്ന് ബിജു പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..