മാക്രോം നൂലിൽ കാഴ്ചകൾ ചേർത്ത്


1 min read
Read later
Print
Share

: കൊച്ചുവീട്ടിലെ പരിമിതികൾക്കും തിരക്കുകൾക്കുമിടയിൽ മാക്രോം നൂലിൽ കരകൗശലവസ്തുക്കൾ തുന്നിയെടുക്കുകയാണ് നീലോഫർ. കർണാടകക്കാരിയാണെങ്കിലും 13 വർഷമായി ഭർത്താവിനും മക്കൾക്കുമൊപ്പം തിരുമേനിയിലാണ് നീലോഫർ കുമുസ്കി താമസിക്കുന്നത്.

കടുംവർണങ്ങളിലുള്ള മാക്രോം നൂലുകളും ചൈനീസ് മുത്തുകളും കൊണ്ട് തീർക്കുന്ന കരകൗശലവസ്തുക്കൾ, തൂക്കുവിളക്കുകൾ, ഗണപതിമുഖങ്ങൾ, തൊങ്ങലുള്ള തൂക്കുകണ്ണാടികൾ, മൊബൈൽപൗച്ചുകൾ, പെൻഹോൾഡറുകൾ, ചവിട്ടികൾ, നെറ്റിപ്പട്ടം, മാറ്റുകൾ, ഹാൻഡ് ബാഗുകൾ, തൊപ്പികൾ തുടങ്ങിയവയെല്ലാം കൈകൊണ്ട് തന്നെ തുന്നിയെടുക്കുന്നവയാണ്. കൈത്തുന്നലിന് ഏറെ സമയവും സൂഷ്മതയും ക്ഷമയും വേണം. ചെറുപ്പത്തിലേതന്നെ പരമ്പരാഗതമായി ലഭിച്ച കരവിരുത് സ്വന്തമാക്കി. ഇപ്പോൾ കുടുംബത്തിന് അധിക വരുമാനം ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും നാട്ടിൽ ഇത്തരം കരകൗശലവസ്തുക്കൾക്ക് വിപണികിട്ടുന്നില്ല, പുറമെ കൊണ്ടുപോയി വിപണനം ചെയ്യാനും ഈ കുടുംബത്തിന് കഴിയുന്നില്ല. ആരെങ്കിലും വിപണിയൊരുക്കാൻ സഹായിച്ചാൽ ഇത് ഒരുതൊഴിലായിതന്നെ കൊണ്ടുപോകാനാണ് നീലോഫർ ആഗ്രഹിക്കുന്നത്.

തിരുമേനിയിലെ മേടയിൽ ജയിംസാണ് ഭർത്താവ്. അലീന, ക്രിസ്റ്റി, ഫ്രാൻസിസ്, എലിസബത്ത് എന്നിവർ മക്കളാണ്.

മാക്രോം നൂലുകൾ

പരുത്തിനാരുകൾ കൂട്ടിപ്പിരിച്ച് ഉണ്ടാക്കുന്നവയാണ് മാക്രോം നൂലുകൾ. കൂടുതൽ നൂലുകൾ പലനിരകളായി കൂട്ടിപ്പിരിച്ച് നൂലിന്റെ വണ്ണം കൂട്ടാം. നിറം മങ്ങാത്തതും ഉറപ്പുകൂടുതലുള്ളവയുമാണ്. നൂൽ ഉപയോഗിച്ചുള്ള കരകൗശലവസ്തുനിർമാണത്തിൽ മാക്രോം നൂലിന് പ്രമുഖ സ്ഥാനമുണ്ട്. ഉത്തരേന്ത്യക്കാരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..