Caption
മറയൂർ : കാന്തല്ലൂർ മലനിരകളിലെ ശീതകാല പഴവർഗങ്ങളുടെ പട്ടികയിലേക്ക് ഒരു ഇനംകൂടി എത്തി. ആപ്പിൾ പീച്ച്. തങ്കച്ചൻ പ്ലാപ്പിള്ളിൽ എന്ന പി.ടി.തങ്കച്ചനാണ് ആപ്പിൾ പീച്ച് കൃഷിചെയ്ത് വിളവെടുത്തത്. നാടൻ പിച്ചീസും മാങ്കോ പിച്ചീസുമാണ് സാധാരണ കാന്തല്ലൂരിൽ വിളയാറ്. ആപ്പിൾ പീച്ച് വിളയുന്നത് ആദ്യമായാണ്.
കാഴ്ചയ്ക്കും വലുപ്പംകൊണ്ടും ആപ്പിൾ പോലെ തോന്നിക്കുന്നതിനാലാണ് ഇതിനെ ആപ്പിൾ പീച്ച് എന്ന് വിളിക്കുന്നത്. കർഷക കുടുംബത്തിലെ അംഗമാണ് തങ്കച്ചൻ. കാന്തല്ലൂർ പഞ്ചായത്തംഗവുമാണ്.
സഞ്ചാരപ്രിയനായ തങ്കച്ചൻ എവിടെ പോയാലും തിരികെ എത്തുന്നത് തണുത്ത പ്രദേശമായ കാന്തല്ലൂർ മലനിരകളിൽ വളരുവാൻ സാധ്യതയുള്ള ഏതെങ്കിലും പഴവർഗങ്ങളുടെ തൈകളുമായിട്ടാണ്.
മൂന്നുവർഷം മുൻപ് ഊട്ടിയിൽനിന്നു കൊണ്ടുവന്ന എട്ടു ആപ്പിൾപീച്ച് തൈകൾ കാന്തല്ലൂർ കുളച്ചിവയലിലെ സ്ഥലത്ത് നട്ടു. നന്നായി പരിപാലിച്ചു. പല ശിഖരങ്ങളായി പത്തടിയിലധികം വലുപ്പത്തിലാണ് ചെടിവളർന്നത്.
ഇപ്പോൾ നല്ല വിളവ് ലഭിക്കുന്നുണ്ട്. ഒരു ആപ്പിൾ പീച്ച് കായ്‌ക്ക് 200 ഗ്രാം മുതൽ 300 ഗ്രാം വരെ തൂക്കംലഭിക്കും. തങ്കച്ചന്റെ കുളച്ചിവയലിലുള്ള ഫാം സന്ദർശിക്കുവാനെത്തുന്ന സഞ്ചാരികൾക്ക് ആപ്പിൾ പീച്ചുകൾ വാങ്ങുന്നുണ്ട്. 300 രൂപ വരെ വില ലഭിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..