Caption
പ്രകൃതിനിർമിത കാഴ്ചകളാണ് ടൈഗർകേവ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. പ്രവേശനകവാടവും ടിക്കറ്റ് കൗണ്ടറും നടപ്പാതയുമൊക്കെ പ്രകൃതിയോടിണങ്ങി നിൽക്കുന്നതുതന്നെ. മുളങ്കാട് തണൽ തീർക്കുന്ന പ്രവേശനകവാടം പിന്നിട്ടാൽ പുഴയ്ക്കു കുറുകെ തീർത്തിട്ടുള്ള തൂക്കുപാലത്തിൽ കയറിയാണ് ടൈഗർ കേവിലേക്കുള്ള യാത്ര. ഈറ്റകൾക്കിടയിലൂടെയാണ് നടപ്പാത.
എല്ലാം പ്രകൃതിയൊരുക്കിയതുപോലെ തന്നെ. ചിത്രങ്ങൾ പകർത്താൻ വലിയൊരു പാറയ്ക്കുമുകളിൽ ഫോട്ടോപോയിന്റ് ക്രമീകരിച്ചിട്ടുണ്ട്. ഗോവണിവഴി ഇവിടേക്ക് കയറാം. നട്ടുച്ചനേരത്തും കുളിരങ്ങനെ തളംകെട്ടി നിൽക്കുമവിടെ. പിന്നെയും മുമ്പോട്ടുപോയാൽ ടൈഗർകേവിന്റെ പ്രവേശനകവാടമായി.
പാറക്കെട്ടുകൾക്കിടയിലെ ഗുഹാമുഖവും കടന്ന് മുമ്പോട്ടുപോകാം. പാറക്കെട്ടിറങ്ങിയെത്തുന്നത് വിസ്താരമേറെയുള്ള ടൈഗർ കേവിലേക്കാണ്. പ്രകൃതിതന്നെയൊരുക്കിയിട്ടുള്ള പാറക്കെട്ടുകൾ കാണുമ്പോൾ തെല്ലൊരദ്‌ഭുതത്തിനും വഴിയൊരുങ്ങും. കാട്ടുവള്ളിയിൽ തൂങ്ങി കൂറ്റൻ പാറ മുകളിലേക്ക് കയറാൻപറ്റുന്നവിധം ഒരൽപ്പം സാഹസിക പ്രകടനത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രകൃതിയുടെ തനിമ അതേപടി നിലനിർത്തിയാണ് ടൈഗർകേവിലെ വിനോദസഞ്ചാരം. പുഴയിലിറങ്ങാനും വിശ്രമിക്കാനും ചിത്രങ്ങൾ പകർത്താനുമൊക്കെ സൗകര്യമുണ്ട്. 50 രൂപയാണ് വനംവകുപ്പിവിടെ പ്രവേശനഫീസ് ഈടാക്കുന്നത്.മാങ്കുളം ടൈഗർകേവ് താണ്ടാൻ മുളകൊണ്ടുള്ള ഏണിയും കാട്ടുവള്ളിയും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..