Caption
കിടങ്ങൂർ : ഹരിതകേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ് എന്നിവയുടെ സഹകരണത്തിൽ മീനച്ചിലാറിന്റെ തീരങ്ങളിൽ മുള വെച്ചുപിടിപ്പിക്കുകയാണ് കിടങ്ങൂർ ഗ്രാമപ്പഞ്ചായത്ത്. മൂഴിക്കൽകടവ്, കാവാലിപ്പുഴ കടവ്, കുമ്മണ്ണൂർ, ചേർപ്പുങ്കൽ, ചെമ്പിളാവ് എന്നിവിടങ്ങളിലാണ് തൈകൾ നടുക.
മീനച്ചിലാറിന്റെ തീരങ്ങളിൽ മണ്ണിടിച്ചിലും മണ്ണൊലിപ്പും കൂടുതലായി സംഭവിക്കുന്ന പ്രദേശങ്ങളാണിവ. കാടുപിടിച്ച് കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കി സാമൂഹിക വനവത്കരണ വകുപ്പിൽ ഉത്പാദിപ്പിച്ച നല്ല ഇനം മുളത്തെകൾ ഹരിതകേരളം മിഷന്റെ സഹകരണത്തോടെയാണ് തൊഴിലുറപ്പിൽ നടുന്നത്. 2000 തൈകളാണ് ആദ്യം നട്ടുപിടിപ്പിക്കുന്നത്. മുമ്പ് തീരങ്ങളിൽ മുളയുടെ സമൃദ്ധിയുണ്ടായിരുന്നു. പിന്നീടത് ശോഷിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന നിർവഹിച്ചു. സോയിൽ സർവേ തെക്കൻ മേഖലാ ഉപഡയറക്ടർ പി. മേശ് പദ്ധതി വിശദീകരിച്ചു. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാ രാജു, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്സി ജോൺ, രേഖാ ലൂയിസ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..