അങ്കമാലി: അന്നമേകുന്ന നാടിനോട് കൂറുപുലർത്തി സ്വന്തം വീട്ടുമുറ്റത്ത് ഈന്തപ്പനത്തോട്ടം തീർത്തിരിക്കുകയാണ് പ്രവാസി അനൂപ് ഗോപാൽ. മൂന്നുവർഷം മുൻപ് നട്ടുപിടിപ്പിച്ച പനകളിൽ ഈന്തപ്പഴം നിറയെ കായ്ച്ചു. കായ പഴത്തുതുടങ്ങി. കേരളത്തിൽ പലയിടത്തും ഈന്തപ്പനകൾ നട്ടിട്ടുണ്ടെങ്കിലും കായ്ഫലം ഉണ്ടാകാറില്ല.
അറബിനാട്ടിൽ വളരുന്ന ഈന്തപ്പന നാട്ടിൽ വേരുപിടിക്കുമോ എന്ന ആശങ്ക അനൂപിനുണ്ടായിരുന്നു. എങ്കിലും അങ്കമാലി വേങ്ങൂരിൽ പുതുതായി വീടുവെച്ചപ്പോൾ മുറ്റത്ത് അഞ്ച് ഈന്തപ്പനയും നട്ടു. രാജസ്ഥാനിൽ നിന്നാണ് തൈകൾ വാങ്ങിയത്. മുറ്റത്ത് ഈന്തപ്പനത്തോട്ടം ഉയർന്നതോടെ വീടിന്റെ മാറ്റും കൂടി. സാമൂഹികമാധ്യമങ്ങളിൽ വീട് വൈറലായി. രണ്ട് പനകളാണ് കായ്ച്ചത്. കാണാൻ ആളുകൾ എത്തുന്നുണ്ട്. അങ്കമാലിയുടെ മണ്ണിലും ഈന്തപ്പഴം വിളയുമെന്ന് അനൂപിന്റെ വീടായ ’ആദിദേവം’ തെളിയിച്ചു. മസ്കറ്റിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അനൂപ്. 10 വർഷമായി മസ്കറ്റിൽ. ഭാര്യ അശ്വതിയും മറ്റു കുടുംബാംഗങ്ങളുമാണ് ഈന്തപ്പനകളുടെ പരിചാരകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..