: ഏഴിമല നരിമടയിലെ സലിം നിവാസിൽ മേരിവിലാസത്തിൽ റീത്തയുടെയും നെല്ലിമുക്കത്ത് പീറ്ററിന്റെയും അറബി അധ്യാപികമാരുടെ കുടുംബമാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ അറബിക് അധ്യാപികമാരാണിവർ. നാല് ആൺമക്കളും രണ്ട് പെൺമക്കളുമുള്ളതാണ് റീത്തയുടെ കുടുംബം. റീത്തയുടെ മൂന്നാമത്തെ മകൻ ജോൺസന്റെ ഭാര്യ റീന ജോൺസണാണ് കുടുംബത്തിലെ ആദ്യത്തെ അറബിക് അധ്യാപിക. ഇവർ തലശ്ശേരി തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് അധ്യാപികയാണ്. റീന ജോൺസൺ അറബിഭാഷ പഠിച്ചതിലൂടെ ജോലി കിട്ടിയതും മറ്റു സഹോദരിമാർക്ക് പ്രേരണയായി. റീത്തയുടെ മൂത്ത മകൻ സലിമിന്റേയും സ്റ്റെല്ലയുടെയും മകൾ സ്റ്റെഫിയ സലിം കാസർകോട് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് അധ്യാപികയാണ്. റീത്തയുടെ മകൻ ചാൾസൺ ഏഴിമലയുടെയും സുമ ചാൾസണിന്റെയും മകൾ ജാസ്മിൻ ചാൾസൺ പയ്യന്നൂർ വെള്ളൂർ ഗവ. മുസ്‌ലിം എൽ.പി. സ്കൂളിലെ അറബിക് അധ്യാപികയാണ്.
റീത്തയുടെ മറ്റൊരു മകളായ വിജയകുമാരിയുടെ രണ്ട് പെൺകുട്ടികളും അറബിക് അധ്യാപികമാരാണ്. വിജയകുമാരിയുടെയും വാഷിങ്‌ടണിന്റെയും മകളായ ഷിനി വാഷിങ്‌ടൺ രാമന്തളി ഗവ. മുസ്‌ലിം യു.പി. സ്കൂളിലും പ്രിയ വാഷിങ്‌ടൺ കാസർകോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും അറബിക് അധ്യാപികമാരാണ്. കൊല്ലം കുണ്ടറ പടപ്പക്കരയിൽനിന്ന് നാലുപതിറ്റാണ്ട് മുൻപ് ഏഴിമലയിലെത്തിയതാണ് മേരി വിലാസത്തിൽ റീത്തയും ഭർത്താവ് നെല്ലിമുക്കത്ത് പീറ്ററും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..