ന്യൂ നമർദത്തെക്കുറിച്ച് പറയുമ്പോൾ പ്രകൃതിയിലെ ചില പ്രതിഭാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അതിലൊന്ന് മർദത്തെക്കുറിച്ചാണ് (PRESSURE). ഏതൊരു വസ്തുവിലും അന്തരീക്ഷവായു മർദം പ്രയോഗിക്കുന്നുണ്ട്. രണ്ടാമതായി അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യം അന്തരീക്ഷത്തിലെ ചൂടുകൂടുന്നതിനനുസരിച്ച് മർദം കുറയുന്നുവെന്ന ശാസ്ത്രതത്ത്വമാണ്. ഉദാഹരണത്തിന് നാം ഒരു പാത്രത്തിൽ കുറച്ചുവെള്ളം ചൂടാക്കുമ്പോൾ നീരാവി മുകളിലേക്ക് ഉയരാറുണ്ടല്ലോ. അതിനൊപ്പം താഴെയുള്ള വായുവിന്റെ അളവുകുറയും. അവിടെയുള്ള മർദം കുറയുകയാണ് ചെയ്യുന്നത്. മർദംകൂടിയ ഭാഗത്തുനിന്ന്, മർദംകുറഞ്ഞ ഭാഗത്തേക്ക് വായുവിന്റെ ഒഴുക്കുണ്ടാകും. പ്രധാനമായും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. ചൂടുകൂടുന്നതിനനുസരിച്ച് അവിടെയുള്ള മർദം കുറയും. മർദം കൂടുതലുള്ള പ്രദേശങ്ങളിൽനിന്ന് ഇവിടേക്ക് വായുവിന്റെ ഒഴുക്കുണ്ടാവും.
മഴയ്ക്കുപിന്നിൽ
കടലിനുമുകളിലെ വായുവിൽ സാധാരണ
മായി ജലാംശം വളരെക്കൂടുതലായിരിക്കും. അവിടത്തെ വായു ചൂടുകൂടുന്നതിനനുസരിച്ച് ജലാംശം നീരാവിയായി മുകളിലേക്ക് പൊങ്ങും. അവ ഘനീഭവിച്ച് വലിയ കാർമേഘങ്ങളായിമാറും. ഇതാണ് ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെയെത്തുന്ന ശക്തമായ മഴയ്ക്കുകാരണമാകുന്നത്. എന്നാൽ, ചുഴലിക്കാറ്റ് കര തൊടുന്നതോടെ അതിന്റെ ശക്തികുറയും. മഴയുടെ തീവ്രതയില്ലാതാകുകയും ചെയ്യും. കടലിലെപ്പോലെ കരയിൽ ഈർപ്പംനിറഞ്ഞ വായുവില്ലാത്തതിനാൽ മഴയുടെ ശക്തി കുറഞ്ഞുകുറഞ്ഞ് വരും.
കൊറിയോലിസ് പ്രഭാവം
വായു എങ്ങനെയാണ് ചുഴലിക്കാറ്റാവുന്നതെന്നു നോക്കാം. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നതെന്ന് നമുക്കറിയാം. ഭൂമി കറങ്ങുന്നതിനനുസരിച്ച് ഭൂമിയിലെ ചലിക്കുന്ന വസ്തുക്കളിലുണ്ടാകുന്ന നേരിയ ചെരിവാണ് കൊറിയോലിസ് പ്രഭാവം എന്നറിയപ്പെടുന്നത്. ഉദാഹരണത്തിന് കന്യാകുമാരിയിൽനിന്ന് നാമൊരു കല്ലെടുത്ത് കശ്മീരിലേക്ക് എറിയുന്നുവെന്ന് കരുതുക. ഭൂമിയുടെ നിശ്ചലാവസ്ഥയിൽ ആ കല്ലിന്റെ പാത നേർരേഖയിൽ തോന്നുമെങ്കിലും ഭൂമി ഭ്രമണം ചെയ്യുന്നതിനാൽ പാത വളഞ്ഞതായി നമുക്കുതോന്നും. ഇത് ഉത്തരാർധഗോളത്തിൽ (NORTHERN HEMISPHERE) വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ (SOUTHERN HEMISPHERE) ഇടത്തോട്ടുമാണ് ചലിക്കുന്നത്. ഈ ബലമാണ് ന്യൂനമർദത്തെ ചുഴലിക്കാറ്റാക്കിമാറ്റുന്നത്.
Content Highlights: vidhya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..