ഓർക്കാം പട്ടം താണുപിള്ളയെ


എസ്‌. കൃഷ്ണകുമാർ കോന്നി

ജൂലായ്‌ 15 പട്ടം താണുപിള്ളയുടെ ജന്മദിനം


കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നു വിശേഷിപ്പിക്കപ്പെട്ട പട്ടം താണുപിള്ള കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1954-ൽ തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു. സ്വതന്ത്ര തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹമായിരുന്നു. 1885 ജൂലായ് 15-ന് തിരുവനന്തപുരത്തെ പട്ടത്ത് ഈശ്വരി അമ്മയുടെയും വരദയ്യരുടെയും മകനായാണ് ജനനം. സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. ആദ്യ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രിയുമായി.

തിരുവനന്തപുരം നഗരസഭയിലും ശ്രീമൂലം പ്രജാസഭയിലും അംഗമായി. വിദ്യാലയങ്ങളിലെ ഫീസ് വർധനയ്ക്കെതിരേ 1922-ൽ ആരംഭിച്ച വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചു. ദിവാൻ രാഘവയ്യരുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് പട്ടം സഭാംഗത്വം രാജിവെച്ചു. തിരുവിതാകൂറിലെ രാജഭരണവ്യവസ്ഥയുടെ ദോഷവശങ്ങൾക്കെതിരേ പൊരുതി. നഗരസഭാംഗം, ശ്രീമൂലം പ്രജാസഭാംഗം എന്നീനിലകളിൽ പ്രവർത്തിച്ച താണുപിള്ള ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭകാലത്ത് ജയിൽ ശിക്ഷയനുഭവിച്ചു. 1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യ ജനകീയമന്ത്രിസഭയുടെ തലവനായി. 1960 ഫെബ്രുവരി 22 മുതൽ 1962 സെപ്‌റ്റംബർ 25 വരെ കേരള മുഖ്യമന്ത്രിയുമായി. 1962-ൽ പഞ്ചാബിലെയും തുടർന്ന് ആന്ധ്രയിലെയും ഗവർണറായി സേവനം അനുഷ്ഠിച്ചു. 1970 ജൂലായ് 26-ന് അന്തരിച്ചു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..