കടലിലെ മഴക്കാടുകൾ


വലിയശാല രാജു

വനം വലിയൊരു ആവാസവ്യവസ്ഥയാണ്. അനേകം സസ്യങ്ങളും ജന്തുക്കളും പരസ്പരം സഹായിച്ചും ഇരയായും അവിടെ കഴിയുന്നു. കടലിലെ പവിഴപ്പുറ്റുകളെയും ഇതുപോലുള്ള ആവാസവ്യവസ്ഥയായാണ് കണക്കാക്കുന്നത്. വനത്തിൽ ആഹാരത്തിന്റെ ഉറവിടം സസ്യങ്ങളാണല്ലോ. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സസ്യങ്ങൾ അന്നജം ഉണ്ടാക്കുന്നു.
സസ്യഭോജികൾ സസ്യങ്ങളെ അകത്താക്കുന്നു. അവയെ മാംസഭോജികളും അകത്താക്കുന്നു. പവിഴപ്പുറ്റുകളിൽ ആൽഗ വർഗത്തിൽപ്പെട്ട സൂക്ഷ്മജീവികളാണ് ആഹാരമുണ്ടാക്കുന്നത്. വെള്ളത്തിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റ സഹായത്തോടെയാണിത്. ഒരു പവിഴപ്പുറ്റ് രൂപംകൊള്ളുന്നത് പലയിനത്തിൽപ്പെട്ട ഒട്ടേറെ പവിഴജീവികളെക്കൊണ്ടാണ്.
ഉറച്ച പ്രതലമായതിനാൽ ഒരിടത്ത് പറ്റിപ്പിടിച്ചുമാത്രം ജീവിക്കുന്ന ഒട്ടേറെ ജീവികൾക്ക് പവിഴപ്പുറ്റുകൾ ഇരിപ്പിടമൊരുക്കുന്നു. അനങ്ങാപ്പാറകളായ ഈ ജീവികളെ തിന്നാനിഷ്ടപ്പെടുന്ന ജീവികളും ഇങ്ങോട്ടുവരുന്നു. ഉറച്ച പ്രതലങ്ങളിൽ പറ്റിപ്പിടിച്ചുമാത്രം വളരുന്ന കടൽപ്പായലുകളും പവിഴപ്പുറ്റുകളോടുചേർന്ന് വളരുന്നതോടെ അവയെ തിന്നുന്ന ജീവികളും അങ്ങോട്ടെത്തുന്നു.
സ്ഥിരതാമസക്കാരും സന്ദർശകരുമായ ഒട്ടേറെ ജീവികൾ പവിഴപ്പുറ്റുകളോടുചേർന്ന് ജീവിക്കാൻ തുടങ്ങുന്നതോടെ സസ്യങ്ങളും ജന്തുക്കളുമുൾപ്പെടെ കൊണ്ടും കൊടുത്തും ജീവിതതാളം നിലനിർത്തുന്ന ഒരു ആവാസവ്യവസ്ഥ രൂപപ്പെടുന്നു.
ഇങ്ങനെ ഒട്ടേറെ സസ്യങ്ങളും ജന്തുക്കളും പരിസരത്തോട് ഒത്തിണങ്ങി
ഒരുമയോടെ കഴിയുന്ന ഇടമായി പവിഴപ്പുറ്റുകൾ മാറുന്നതുകൊണ്ട് ഇവിടം കടലിലെ മഴക്കാടുകൾ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..