തെറ്റും ശരിയും


ഡോ. ശ്രീരേഖ എൻ.

ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുമ്പോഴും എഴുതുമ്പോഴും സാധാരണ സംഭവിക്കാറുള്ള ചില തെറ്റുകൾ നമുക്കുപരിശോധിക്കാം

On foot

ഞാൻ സ്കൂളിലേക്ക്‌ നടന്നാണ്‌ വരുന്നത്‌ എന്ന്‌ ഒരാൾ പറഞ്ഞത്‌ I come to school by walk എന്നാണ്‌. എന്നാൽ, ഇത്‌ തെറ്റാണ്‌. കാരണം, ഇംഗ്ലീഷിൽ by walk എന്നുപറയാറില്ല.
എന്നാൽ, ഒരു വാഹനം ഉപയോഗിച്ചാണ്‌ വന്നതെങ്കിൽ by എന്ന്‌ ഉപയോഗിക്കാം. By bus, by car, by train എന്നിങ്ങനെ.
ഉദാ: We went there by bus,
He came there by car
We are planning to travel by train.
സ്വാഭാവികമായും കൂട്ടുകാർക്കൊരു ചോദ്യമുണ്ടാകും. നടന്നാണ്‌ വരുന്നതെന്ന്‌ എങ്ങനെ പറയും?
I come to school on foot എന്നതാണ്‌ ശരിയായ പ്രയോഗം.


Listen to

തെറ്റായി പ്രയോഗിച്ചുവരുന്നതാണ്‌ Listen the music തുടങ്ങിയ പ്രയോഗം. ഉദാഹരണത്തിന്‌ She is listening the music എന്നാണ്‌ പരക്കെ ഉപയോഗിച്ചുകാണുന്നത്‌. അതുതെറ്റാണ്‌. to എന്ന Preposition (ഗതി) ഉപയോഗിച്ചാലേ വാക്യം ശരിയാകൂ. She is listening to the music എന്നുതന്നെ വേണം.
The students listened to the speech.
Don’t forget to listen to the news tonight.
He is listening to her words.
തുടങ്ങിയ പ്രയോഗങ്ങൾ കൂട്ടുകാർ മനസ്സിലാക്കണേ.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..