quiz time


തയ്യാറാക്കിയത്‌: മൃദുൽ എം. മഹേഷ്‌

സാഹിത്യം

1)’അന്യവത്കരണം’ എന്ന സങ്കല്പം നാടകങ്ങളിലൂടെ അവതരിപ്പിച്ചതാര്?
2)ഷേക്‌സ്പിയർ നാടകമായ ‘വിന്റേഴ്‌സ് ടെയിൽ’ ‘മാലതീസുകുമാരം’എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
3) വിശ്വസാഹിത്യത്തിൽ അനശ്വരകഥാപാത്രമായി മാറിയ ‘തിമിംഗിലം’ ഏതു നോവലിൽ?
4)പ്രാചീന സംസ്കൃതസാഹിത്യ സൈദ്ധാന്തികന്മാരിൽ ഒരാൾമാത്രമാണ് ദക്ഷിണേന്ത്യയിൽനിന്നുള്ളത്. ആരാണത്?
5)സോഷ്യലിസത്തെക്കുറിച്ച് ഹെലൻ കെല്ലർ എഴുതിയ വിഖ്യാത കൃതി?
6)അലക്‌സാണ്ടർ ചക്രവർത്തിയുടെ അധ്യാപകനായിരുന്ന തത്ത്വചിന്തകൻ?
7)സംസ്‌കൃത നിഘണ്ടുവായ അമരകോശ’ത്തിന് ടി.സി. പരമേശ്വരൻ മൂസത് മലയാളത്തിൽ എഴുതിയ പ്രസിദ്ധ വ്യാഖ്യാനം?
8) ‘ധുമിക’ അർഥമെന്ത്?
9) ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. പക്ഷേ, ഒരു പള്ളിയുടെയും ശുശ്രൂഷ എനിക്കാവശ്യമില്ല. ഒരു നിർധനന്റെ ശവസംസ്കാരമാണ് എനിക്കിഷ്ടം’’ മരണപത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയ വിശ്രുത സാഹിത്യകാരൻ?
10) ‘‘ഉയരും ഞാൻ നാടാകെപ്പടരും ഞാനൊരുപുത്തനുയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും’’ -ആരുടെ വരികൾ?


ഉത്തരങ്ങൾ:
1)ബ്രെഹ്ത്
2)എം. രാജരാജവർമ
3) മോബിഡിക്
4) ആചാര്യ ദണ്ഡി
5) ഔട്ട് ഓഫ്‌ ദ ഡാർക്ക്
6) അരിസ്റ്റോട്ടിൽ
7) പാരമേശ്വരി
8) മഞ്ഞ്
9) വിക്ടർ യൂഗോ
10)പി. ഭാസ്കരൻ

പദപരിചയം

Abdication അധികാരത്യാഗം
Impropriety അനൗചിത്യം
Jurisdiction അധികാരപരിധി
New moon അമാവാസി
Pension അടുത്തൂൺ
Dulocracy അടിമഭരണം
Viper അണലി
Foot note അടിക്കുറിപ്പ്‌
Prototype ആദ്യമാതൃക
Baking soda അപ്പക്കാരം
Brook കൈത്തോട്‌

മൂസയും സുപ്രീമോയും
2003-ൽ പുറത്തിറങ്ങിയ ജനപ്രിയ ചിത്രം എന്ന നിലയിലാണ് സി.ഐ.ഡി. മൂസ നമുക്ക് സുപരിചിതം. എന്നാൽ, അതിനുമുമ്പ് അതേ പേരിൽ മലയാളത്തിൽ ഒരു കോമിക് കഥാപാത്രമുണ്ടായിരുന്നു. കണ്ണാടി വിശ്വനാഥൻ എന്ന കലാകാരനായിരുന്നു അതിനു പിന്നിൽ.
1980-കളിൽ അമിതാഭ് ബച്ചനെ മുൻനിർത്തി പമ്മി ബക്ഷി സൃഷ്ടിച്ച കോമിക് കഥാപാത്രമാണ് സുപ്രീമോ (supremo). ബോളിവുഡ് നടനായ രൺധീർ കപൂർ അമിതാഭ് ബച്ചന് നൽകിയ വിളിപ്പേരായ സുപ്രീമോയിൽനിന്നാണ് ഈ കഥാപാത്രത്തിന് ആ പേര് ലഭിച്ചത്.
സ്പൈഡർമാൻ, അയേൺ മാൻ, ഫന്റാസ്റ്റിക് ഫോർ തുടങ്ങിയ മാർവൽ കോമിക്സിന്റെ ധാരാളം
സൂപ്പർ ഹീറോകളുടെ സ്രഷ്ടാവായ സ്റ്റാൻ ലി സൃഷ്ടിച്ച ഏക ഇന്ത്യൻ സൂപ്പർ ഹീറോയാണ് ‘ചക്ര’.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..