ഇന്ത്യൻ ദേശീയതയുടെ പിതാവ്


ടി.വി. ബാലകൃഷ്ണൻ

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു ദാദാഭായ് നവറോജി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണത്തിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ബഹുമുഖപ്രതിഭയായിരുന്ന ദാദാഭായ് നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമായിരുന്നു. 1825 സെപ്റ്റംബർ നാലിന്‌ ജനിച്ചു. 1917 ജൂൺ 30-ന് അന്തരിച്ചു.
ദാദാഭായ് നവറോജി എന്ന് ഉത്തരം വരുന്ന ഏതാനും ചോദ്യങ്ങൾ
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന നേതാവ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേർ നിർദേശിച്ച നേതാവ്.
മൂന്നുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ പ്രഥമവ്യക്തി (1886, 1893, 1906).
ബ്രിട്ടണിലെ അസ്വതന്ത്രഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി.
1874-ൽ ബറോഡ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി.
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ.
Poverty and unbritish rule in India എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ‘സ്വരാജ്’ എന്ന പദം ഉപയോഗിച്ച നേതാവ് (1906).
ചോർച്ചാ സിദ്ധാന്തത്തിലൂടെ ഇന്ത്യയിൽനിന്നുള്ള സാമ്പത്തികചൂഷണം വ്യക്തമാക്കിയ ആദ്യനേതാവ്.
1866-ൽ രൂപവത്കരിച്ച ഈസ്റ്റിന്ത്യാ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ.
1855-ൽ വോയ്സ് ഓഫ് ഇന്ത്യ എന്ന ദിനപത്രം ആരംഭിച്ച വ്യക്തി.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..